സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

Published on 15 January, 2022
 സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍

 

റിയാദ്: സൗദിയില്‍ ഇന്നു മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് വസ്ത്രങ്ങള്‍ കഴുകുന്ന കടകളില്‍ കഴുകാനേല്‍പിച്ച വസ്ത്രങ്ങള്‍ തറയിലിട്ടാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. പിഴ ചുമത്തുന്നതിനു മുമ്പ് മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്‍കും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ ഫാന്‍സി ഷോപ്പുകള്‍ക്കുള്ളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനു നിരോധനം, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഗുണമേന്മ ഇല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം, ബാര്‍ബര്‍ ഷോപ്പുകളില്‍ സിംഗിള്‍ യൂസ് ഷേവിംഗ് സെറ്റ് പുനരുപയോഗിക്കുന്നതിനുള്ള നിരോധനം  വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ക്ക് ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ ചുമത്തുന്ന പിഴകളുമെല്ലാം ഇന്നു മുതല്‍ നടപ്പില്‍വരുന്ന നിയമങ്ങളില്‍ പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക