കെ.പി.എ. ബഹ്റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Published on 15 January, 2022
 കെ.പി.എ. ബഹ്റൈന്‍ സ്‌നേഹസ്പര്‍ശം ആറാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

 

മനാമ: പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ആറാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഉത്ഘാടനം ചെയ്തു.

കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ട്രെഷറര്‍ രാജ് കൃഷ്ണന്‍ സെക്രട്ടറി കിഷോര്‍ കുമാര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, മനോജ് ജമാല്‍, അനൂബ് തങ്കച്ചന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു.


ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, കെ.പി.എ ഹമദ് ടൌണ്‍ ഏരിയ പ്രസിഡന്റ് വി. എം. പ്രമോദ്, ജോ. സെക്രട്ടറി പ്രദീപ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ലേഡീസ് വിങ് എക്‌സിക്യൂട്ടീവ് ആംഗങ്ങളായ ഷാമില ഇസ്മയില്‍, പൂജ പ്രശാന്ത്, ജ്യോതി പ്രമോദ്, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം പ്രശാന്ത് പ്രബുദ്ധന്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക