സെഹിയോന്‍ യുകെദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

Published on 15 January, 2022
 സെഹിയോന്‍ യുകെദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

 

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , എന്നിവര്‍ക്കൊപ്പം ബ്രദര്‍ അനീഷ് തോമസ് വചന ശുശ്രൂഷ നയിക്കും.

യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതല്‍ സൂമില്‍ ഒരോരുത്തര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്ഫോം വഴി 86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാകുന്നതിലൂടെ ഏതൊരാള്‍ക്കും പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വല്‍ ഷെയറിങ്ങും സാധ്യമാകുന്നതാണ്.


https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month, Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങള്‍ : യുകെ & അയര്‍ലന്‍ഡ് 7pm to 8.30pm, യൂറോപ്പ് : 8pm to 9.30pm, സൗത്ത് ആഫ്രിക്ക : 9pm to 10.30pm, ഇസ്രായേല്‍ : 9pm to 10.30pm, സൗദി : 10pm to 11.30pm, ഇന്ത്യ 12.30 am to 2 am.

Please note timings in your country.
This Saturday 20th November.
UK time 7pm, Europe : 8pm, South Africa: 9pm, Israel : 9pm, Saudi / Kuwait : 10pm, India 12.30 midnight, Sydney: 6am, New York: 2pm, Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്ട്രേലിയ( സിഡ്‌നി ) : 6am to 7.30am, നൈജീരിയ : 8pm to 9.30pm, അമേരിക്ക (ന്യൂയോര്‍ക്ക്) : 2pm to 3.30pm.

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു .

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക