മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' യുക്മ നഴ്‌സസ് ഫോറം വെബിനാര്‍ 15 മുതല്‍

Published on 15 January, 2022
 മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' യുക്മ നഴ്‌സസ് ഫോറം വെബിനാര്‍ 15 മുതല്‍

 

'യുക്മ നഴ്‌സസ് ഫോറം (UNF) 'ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു....

ലണ്ടന്‍: യുക്മ നഴ്‌സസ് ഫോറ (യുഎന്‍എഫ്) ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയ്ക്ക് ജനുവരി 15 (ശനി) മുതല്‍ തുടക്കം കുറിക്കുന്നു.

'മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമാണ് ഈ വെബിനാര്‍.

യുകെ യില്‍ നഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം

മൂന്നു മുതല്‍ (യുകെ) രാത്രി 8.30ന് (ഇന്ത്യ) സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ വിഷയങ്ങളില്‍ അതാതു മേഖലകളിലെ വിദഗ്ധര്‍ അവതരിപ്പിക്കുന്ന വെബിനാറുകള്‍ ആണ് യുക്മ നഴ്‌സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

വെബിനാറിന്റെ ആദ്യ ദിനത്തില്‍, ഈസ്റ്റ് & ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ ട്രസ്റ്റില്‍ നിന്നുമുള്ള ഐഇഎല്‍റ്റി എസ് / ഒഇറ്റി ട്രെയിനര്‍ കൂടിയായ പ്രബിന്‍ ബേബി സംസാരിക്കും. യുകെയില്‍ എത്തിയിട്ട് അധികനാള്‍ ആയിട്ടില്ലാത്ത പ്രബിന്‍, സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറില്‍ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. യുക്മയുടെ ഫേസ്ബുക് പേജില്‍ കൂടിയും പരിപാടി കാണാവുന്നതാണ്.

സാജന്‍ സത്യന്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക