ഉറങ്ങാന്‍ പറ്റുന്നില്ല: മാനസിക സംഘര്‍ഷം; പള്‍സര്‍ സുനി ചികിത്സ തേടി

Published on 15 January, 2022
ഉറങ്ങാന്‍ പറ്റുന്നില്ല: മാനസിക സംഘര്‍ഷം; പള്‍സര്‍ സുനി ചികിത്സ തേടി

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ വിദഗ്ധ പരിശോധനയ്ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുവന്നു. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജിലെ മാനസിക വിഭാഗത്തിലാണ് പള്‍സര്‍ സുനി ചികിത്സ തേടിയത്. 

സൈക്യാട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ പള്‍സര്‍ സുനിയെ പരിശോധിച്ചു. രാത്രിയില്‍ ഉറക്കമില്ലായ്മയും മാനസിക സംഘര്‍ഷവുമാണ് സുനിക്കെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക