മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണ്‍ വകഭേദത്തിനില്ലെന്ന് ആരോഗ്യമന്ത്രി 

Published on 15 January, 2022
 മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണ്‍ വകഭേദത്തിനില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: കോവിഡ് പോസിറ്റീവാണെങ്കിലും മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഒമിക്രോണ്‍ വകഭേദത്തിനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വരുന്നവര്‍ക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തില്‍ പ്രത്യേകിച്ച് അത് കണ്ടതാണ്. പക്ഷേ ഒമിക്രോണിലേക്ക് എത്തുമ്പോള്‍ അത് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

 പനിയാണെങ്കിലും മണവും രുചിയും ഉണ്ടാകും. അതുകൊണ്ട് കോവിഡ് അല്ലെന്ന നിഗമനത്തില്‍ സ്വയം എത്തരുത്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. ലക്ഷണം ഇല്ലാത്തവരില്‍ നിന്നാണ് കോവിഡ് രോഗവ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക