'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയര്‍ ചെയ്യൂ'; യുവതാരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി 

Published on 15 January, 2022
 'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയര്‍ ചെയ്യൂ'; യുവതാരങ്ങളെ വിമര്‍ശിച്ച് ഹരീഷ് പേരടി 

 

കന്യാസ്ത്രീലെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മലയാളത്തിലെ യുവതാരങ്ങളോട് വിഷയത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസറ്റിലൂടെയണ് അദ്ദേഹം തന്റെ വിമര്‍ശനം ഉന്നയിച്ചത്. ഇരയ്ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവയ്ക്കാനായിരുന്നു ഹരീഷ് പറഞ്ഞത്.

'പൃഥ്വിരാജിനോടും ടൊവിനോയോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍ പോളിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു...ഇരയോടൊപ്പം നിന്നവരാണ് ഇവര്‍...പാവങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നില്‍ക്കുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക