ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

Published on 16 January, 2022
ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

ബിഷപ്പ്  ഫ്രാങ്കോക്കെതിരെ കന്യാസ്ത്രി നൽകിയ കേസിൽ ഇരക്ക് നീതി ലഭിച്ചോ എന്നതിനെപ്പറ്റി പ്രവാസി ചാനലും ഇ-മലയാളിയും ചേർന്ന് ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരായ എ.സി. ജോർജ്, സി. ആൻഡ്രൂസ്, മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു. ഇ-മലയാളി എഡിറ്റർ ജോർജ് ജോസഫ് മോഡറേറ്ററായിരുന്നു.

ഇരക്ക് നീതി ലഭിച്ചില്ല എന്ന അഭിപ്രായമായിരുന്നു പൊതുവെ. കത്തോലിക്കാ സഭക്കെതിരെ പോരാടി വിജയം നേടുക എളുപ്പമല്ല. ബിഷപ്പിനെ പോലെ തന്നെ ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് കന്യാസ്‌ത്രിയെന്നും അവരുടെ പരാതി അവിശ്വസിക്കേണ്ട  കാര്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

വിവാഹ പ്രായം 21 ആക്കുമ്പോൾ കന്യാസ്ത്രി ആകുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്നും നിർദേശം വന്നു. അമേരിക്കയിലെ പോലെ ഇന്ത്യയിലും സഭയിൽ നവീകരണം ഉണ്ടാകണം. 
ചർച്ച കാണുക

https://www.facebook.com/watch/live/?ref=watch_permalink&v=476071294104601

Josettan 2022-01-16 16:23:26
വേറെ പണിയൊന്നും ഇല്ലെ സാറന്മാരെ?
Cock Tail 2022-01-19 13:16:45
ഉള്ളിന്റെ ഉള്ളിൽ ലൈംഗിക ഇക്കിളിയാണല്ലോ പ്രാഞ്ചിയേട്ടന്മാർക്ക് . അമേരിക്കയിൽ വന്നിട്ട് സാംമ്പിൾ വെടിക്കെട്ട് നടത്താനും , കാണാനും. പോകാത്ത ഏട്ടന്മാർ കഥ പറയട്ടെ ! നാട്ടാരും വീട്ടാരും സാക്ഷിയല്ലെങ്കിലും അറിയാതെ തലയിൽ കോഴിപപ്പ് തപ്പില്ലെ ഏട്ടന്മാരെ ?
Shaji Valiyaparambil. 2022-01-19 19:30:27
അബ്രാംഹാം എന്ന ഹീബ്രു ( ഹീബ്രു എന്നാൽ One who came from the other side of the river എന്നാണ്. യുഫ്രട്ടീസ് നദിയുടെ മറുകരയിൽ നിന്നും വന്നവൻ ) അബ്രാംഹം oru മേഴ്‌സ്നിറി ആയിരുന്നു, നാടൻ ഭാഷയിൽ പറഞ്ഞാൽ കൂലി തല്ല്കാരൻ. എബ്രഹാം തന്റെ അടിമകളായ 300 ഒളിപ്പോരാളികളുമായി അയൽരാജ്യത്തിന്റെ സമ്പത്ത് കവർന്നെടുത്തുകൊണ്ട്‌ വന്ന് ശാലേം രാജാവായിരുന്ന മെൽക്കിസെദേക്കിന് സമർപ്പിച്ചപ്പോൾ രാജാവ് അതിന്റെ തീതെ (1/10) സ്വീകരിച്ചുകൊണ്ട് ബാക്കി എബ്രഹാമിന് തിരികെ നൽകി. അന്ന് മുതൽ പിടിച്ചുപറിക്കുന്ന ( അന്യയമായി ) സാമ്പാദിക്കുന്ന പണത്തിന്റെ 1/10 സഭക്ക് ( ദൈവത്തിനു നൽകുന്ന oru കീഴ്‌വഴക്കാമായി തീർന്നു. അത് ക്രൈസ്തവ സഭകൾ അവരുടെ അവകാശമായി ഇന്നും ആവശ്യപ്പെടുന്നു. പക്ഷെ ഇന്ന് വിശ്വാസി കഷ്ട്ടപെട്ടുണ്ടാക്കുന്ന പൈസയുടെ 1/10 anu അവർ വേണമെന്ന് പറയുന്നത്. കൊള്ളയും കൊലയും അടിമപ്പണിയും പണ്ടുമുതലേ സഭയുടെ മുതൽകൂട്ടിൽ പെട്ടതാണ്. കന്യാ സ്ത്രീകൾ എന്നാൽ അടിമപ്പണിയുടെ ഓമന പേര് മാത്രമാണ്. നല്ല വിശദമായ അവലോകനം.
ഹൈപേഷ്യ എന്ന നാമം. 2022-01-19 19:53:37
ഹൈപേഷ്യ ക്രിസ്തുവിനു ശേഷം നാലാം നൂറ്റാണ്ടിലായിരുന്നു പൈശാചിക മായ ആ സംഭവം അരങ്ങേറിയത്.അതും ലോകത്തിന്റെ മസ്തിഷ്കം എന്നറിയപ്പെ ടുന്ന ഗ്രീസിലെ അലക്സാൻഡ്രിയയിൽ. മതവും ഭരണകൂടവും ചേർന്നു നടത്തിയ ഗൂഢാലോചനയിൽ, അവരുടെ കൈകളിൽ പറ്റിയ ചോരക്കറ ചരിത്രത്തിൽ നിന്നൊരി ക്കലും മാഞ്ഞു പോകുന്നില്ല.മത പുരോഹി തന്മാർ ദൈവത്തിന്റെ പ്രതി പുരുഷ വേഷം കെട്ടി ചെയ്തു കൂട്ടിയിട്ടുള്ള പാപത്തിന്റെ ഏറ്റവും വലിയ ഉദാഹരണ മാണ്‌ ആ അരുംകൊല. മതം ഒരു നിരപരാ ധിക്കുമേൽ കുറ്റപത്രം തയ്യാറാക്കി കാത്തി രുന്നു.വൈജ്ഞാനിക ലോകത്തെ പ്രതിഭാ ശാലി ,അവർ ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നത് തന്നെ കാരണം. മനുഷ്യ ബോധ ത്തിനു വെളിച്ചം പകർന്നുകൊടുക്കുമ്പോൾ സഹിക്കാൻ കഴിയാത്തവരുടെ ദുഷ്ടത. ഉന്മൂലനം എന്ന മാർഗം. ഒരിക്കൽ യാത്രാ മധ്യ വണ്ടിയിൽ നിന്നു വലിച്ചിറക്കി.അവരെ വിവസ്ത്രയാക്കി.വലിച്ചിഴച്ച് അടുത്തുള്ള പള്ളിയിലേക്ക് കൊണ്ടുപോയി .മൂർച്ചയേറി യ ആയുധം ഉപയോഗിച്ച് അവരുടെ തൊലി പൊളിച്ചു.പ്രാണന്റെ പിടച്ചിൽ കണ്ട്‌ മത ഭ്രാന്തന്മാർ ഉന്മാദികളുടെ ആത്മരതി അനുഭവിച്ചു. ആ പാവം സ്ത്രീയുടെ ശരീര ഭാഗം തുണ്ട് തുണ്ടായി അറുത്തു കൂട്ടി.ഒരു ദേവാലയത്തിനുള്ളിൽ ഒരാത്മ ബലി.അതി നുള്ളിൽ ദൈവം മരിക്കുകയായിരുന്നു. പിൽക്കാലത്തു ഫ്രഡറിക് നീത്ഷേ ദൈവം മരിച്ചു എന്നു പറയാൻ ഇതും ഒരു കാരണ മായിരുന്നിരിക്കണം.ആ പെണ്ശരീരത്തി ന്റെ മാംസംതീകുണ്ഡത്തിൽ കരിച്ചു കളഞ്ഞുവത്രെ.അതായിരുന്നു മത മനസ്സ്‌. ഹൈപേഷ്യയെക്കുറിച്ചു ഞാനാ ദ്യമായി മനസ്സിലാക്കുന്നത് കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ഒരു പ്രബന്ധ സമാഹാ രത്തിൽ നിന്നാണ്.ചരിത്രത്തിലെ ആദ്യ ത്തെ ശാസ്ത്രജ്ഞയായി അവർ അറിയ പെടുന്നു.തത്വജ്ഞാനി,ഗണിത ശാസ്ത്ര പണ്ഡിത ,മികച്ച അദ്ധ്യാപിക,ഗ്രന്ധകാരി എന്നീ നിലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രതിഭാ ശാലിയായിരുന്നു അവർ.വിജ്ഞാ നത്തിന്റെ കൈവിളക്കേന്തിയ ആ വിദുഷി മതത്തിന്റെ ദൃഷ്ടിയിൽ മനുഷ്യനെ വഴി തെറ്റിക്കുന്നവരായിരുന്നുഎന്നു മതകൽപ്പന.സോക്രട്ടീസി നെപ്പോലെ അവരെയും അതിക്രൂരമായി വധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പാതകമായി ഹൈപെഷ്യയുടെ വധം രേഖപ്പെടുത്തിയിരിക്കുന്നു. ലോകത്തുള്ള സ്ത്രീ സ്വാതന്ത്ര്യ പോരാളികളുടെ മാർഗ്ഗദർ ശിയും വൈജ്ഞാനിക വെളിച്ചം വിതറുന്ന ബിംബ(icon) മായും ചരിത്രത്തിലൂടെ കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കുന്നു. സ്വതന്ത്ര ബോധത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് ഹൈപേഷ്യ എന്ന നാമം.-chankyan
SECRET OF HAPPINESS 2022-01-19 19:57:45
The secret to happiness may lie in doing things to make other people happy, rather than ourselves, according to a series of five studies published in the Journal of Positive Psychology. The findings suggest that doing things for others enhances well-being by fulfilling a psychological need for connection with others — even if that person is a stranger.- Naradhn
Sudhir Panikkaveetil 2022-01-19 20:43:27
പ്രിയ ചാണക്യൻ/നാരദൻ മുമ്പ് എഴുതിയത് വീണ്ടും ആവർത്തിക്കുന്നു. നിങ്ങൾ ഓരോ കൃതികകളുടെ താഴെ ഈ പ്രതികരിക്കാതെ എല്ലാ പ്രതികരണവും ചേർത്ത് ആഴ്‌ചതോറും ഒരു കോളമായി എഴുതുക ദയവായി. ഇ മലയാളി ഇക്കാര്യത്തിൽ സഹകരിക്കുക. "ഈ ആഴ്ച്ച നാരദനും ചാണക്യനും" എന്ന ഒരു പംക്തിയായാലോ. ഒരു വിനീതമായ അഭിപ്രായം. വായിക്കുന്നവർ ആരാനുമുണ്ടെങ്കിൽ അവർ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുക
Koolithallu Mallu 2022-01-20 00:02:01
ഈയന്റെ പൂർവികരും നല്ല കൂലിത്തല്ലുകാരായിരുന്ന, എങ്ങനെയോ അമേരിക്കയിൽ വന്നു സായിപ്പിന്റെ കോഴിയും, പന്നിയും, ഫുഡ് സ്റ്റാമ്പും കഴിച്ചു , ഇപ്പോഴാണ് ഇച്ചിര ബലവും, വിവരവും കേറിയന്നൊരു തോന്നലുണ്ടായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക