Image

നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് തൃശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര

ജോബിന്‍സ് Published on 16 January, 2022
നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് തൃശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര

സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര സംഘടിപ്പിച്ചു. തൃശൂര്‍ തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോക്കാട് അയ്യപ്പ ക്ഷേത്രത്തിന് അടുത്തായിരുന്നു പരിപാടി. നൂറിലധികം ആളുകള്‍ തിരുവാതിരക്കളിയില്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് തിരുവാതിര കളിച്ചത്.

തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായി മാറിയിരുന്നു. അതിന് പിന്നാലെയാണ് തൃശൂരിലും തിരുവാതിര നടത്തിയത്. കോവിഡ് വ്യാപനം അതിരീക്ഷമായ സാഹചര്യത്തില്‍ ആളുകള്‍ ഒത്തു കൂടുന്നത് ഒഴിവാക്കണമെന്നും പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം എന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്.

അതേ സമയം മാസ്‌ക് ധരിച്ചും കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിപാടി നടത്തിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഈ മാസം 21, 22, 23 തിയ്യതികളിലാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം. ഇതിന് പിന്നാലെ ആളുകള്‍ കൂടാനിടയുള്ള ഇത്തരം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക