സിപിഎമ്മുകാര്‍ മരണത്തിന്റെ വ്യാപാരികളാണെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 16 January, 2022
സിപിഎമ്മുകാര്‍ മരണത്തിന്റെ വ്യാപാരികളാണെന്ന് വി.ഡി. സതീശന്‍

സിപിഎമ്മിനെ മരണത്തിന്റെ വ്യാപാരികളെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്‍. കൊവിഡ് മാനദണ്ഡം ലംഘിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിനെ മരണത്തിന്റെ വ്യാപാരികളെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചത്. ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യുഡിഎഫും കോണ്‍ഗ്രസും മാറ്റിവെച്ചെന്നും  എന്നാല്‍ സിപിഎം ജില്ലാ സമ്മേളനങ്ങളും തിരുവാതിരയും നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു

ജില്ല കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നത്. 50 പേരുടെ പരിപാടിക്ക് അനുമതിയുള്ളിടത്ത് 250 പേര്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ സതീശന്‍ പിന്തുണച്ചു. 

കൊലപാതകത്തില്‍ പ്രതികള്‍ നിരപരാധികളെങ്കില്‍ സംരക്ഷിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്നും ആറ് പേര്‍ ചേര്‍ന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക