ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സെക്കന്ദരാബാദ് ക്ലബില്‍ വന്‍ തീപ്പിടിത്തം; 20 കോടി രൂപയുടെ നഷ്ടം

Published on 16 January, 2022
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സെക്കന്ദരാബാദ് ക്ലബില്‍ വന്‍ തീപ്പിടിത്തം; 20 കോടി രൂപയുടെ നഷ്ടം

ഹൈദരാബാദ്: രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ ക്ലബുകളിലൊന്നായ സെക്കന്ദരാബാദ് ക്ലബില്‍ വന്‍ തീപ്പിടിത്തം.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തീപ്പിടിത്തത്തില്‍ ക്ലബ് പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് വിവരം.തീപ്പിടിത്തത്തില്‍ 20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ആറ് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്ന് പോലീസ് അറിയിച്ചു.

സെക്കന്ദരാബാദ് ക്ലബ് സ്ഥിതിചെയ്യുന്നത് തെലങ്കാനയിലാണ്. 1878ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് ഈ ക്ലബ്. സെക്കന്ദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് നിലനിന്നിരുന്ന ഈ ക്ലബ് ഏകദേശം 22 ഏക്കര്‍ ഭൂമിയിലാണ് പണിതുയര്‍ത്തിയത്.

കൂടാതെ ഹൈദരാബാദ് നഗരവികസന അതോറിറ്റി പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന കെട്ടിടമാണിത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന അഞ്ച് ക്ലബുകളിലൊന്നാണ് സെക്കന്ദരാബാദിലെ ക്ലബ്.

ആദ്യ പേര് സെക്കന്ദരാബാദ് ഗാരിസണ്‍ ക്ലബ് എന്നായിരുന്നു . 1947 വരെ ബ്രിട്ടീഷുകാര്‍ക്കും ചില ഉന്നതര്‍ക്കും മാത്രമായിരുന്നു ക്ലബിലേക്ക് അംഗത്വം ലഭിച്ചിരുന്നത്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക