പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് വീണ് മലയാളി ബാലന്‍ മരിച്ചു

Published on 16 January, 2022
  പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് വീണ് മലയാളി ബാലന്‍ മരിച്ചു
മുംബൈ :  പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ്   മലയാളി ബാലന്‍ മരിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശി സുജിത്തിന്റെ മകന്‍ അനിരുദ്ധ്(13) ആണ് മരിച്ചത്.
 
അന്ധേരിക്കടുത്ത് സഹര്‍ വില്ലേജിലായിരുന്നു കുടുംബം താമസിച്ചിരുന്നത് . കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ആള്‍ത്തിരക്കില്ലാത്ത റോഡില്‍ പട്ടം പറത്താന്‍ പോയതായിരുന്നു അനിരുദ്ധ്. ഇതിനിടെ വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക