പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം

Published on 16 January, 2022
പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം.

സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ പട്ടത്തിന്‍റെ നൂല്‍ 20കാരിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം.

മാധവ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്വാസനാളി മുറിഞ്ഞ് രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഇതിനായി പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. നൈലോണ്‍ ചരടില്‍ ഗ്ലാസ് പൊടി പൂശിയ പട്ടമാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക