Image

ഇന്ത്യക്കാര്‍ക്ക് വിസ കൂടുതല്‍ അനുവദിക്കും, പകരം വിസ്കി വില കുറയ്ക്കും : ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍

Published on 16 January, 2022
ഇന്ത്യക്കാര്‍ക്ക് വിസ കൂടുതല്‍ അനുവദിക്കും, പകരം വിസ്കി  വില കുറയ്ക്കും :  ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍

ന്യൂഡല്‍ഹി: ബ്രെക്സിറ്റിന് ശേഷം സ്വതന്ത്ര കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച്‌ ഇന്ത്യയും ബ്രിട്ടനും.

ഇന്ത്യാക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ ഉദാരമായ സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇതിനു പകരമായി, അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച് വിസ്കിക്ക് വില കുറയ്ക്കണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ മുന്നോട്ടുവച്ചത്.

ബ്രിട്ടന്റെ വ്യാപാര വകുപ്പ് സെക്രട്ടറി ആനി മേരി ട്രെവലിയനും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചര്‍ച്ച നടക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്ബോഴേക്കും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തുകല്‍, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സംസ്‌കരിച്ച കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതിയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക