മമ്മൂട്ടി കോവിഡ് പോസിറ്റിവ് ; സിബിഐ 5 ചിത്രീകരണം നിര്‍ത്തിവച്ചു

ജോബിന്‍സ് Published on 16 January, 2022
മമ്മൂട്ടി കോവിഡ് പോസിറ്റിവ് ; സിബിഐ 5 ചിത്രീകരണം നിര്‍ത്തിവച്ചു

സൂപ്പര്‍ താരം മമ്മൂട്ടികക്ക് കോവിഡ്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചു. മമ്മൂട്ടി സിനിമയില്‍ അഭിനയത്തിനായി എത്തിയത് ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയിലാണ്. 

ലൊക്കേഷനില്‍ മറ്റാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി വിവരമില്ല. എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിച്ചാണ് നിലവില്‍ ഷൂട്ടിംഗുകള്‍ എല്ലാം നടക്കുന്നത്. സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുമോയെന്ന കാര്യത്തില്‍ അടുത്തയാഴ്ചയോടെയെ വ്യക്തത വരികയുള്ളു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക