അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ നില്‍ക്കുന്നത് 400 ഭീകരര്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി

Published on 16 January, 2022
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ നില്‍ക്കുന്നത് 400 ഭീകരര്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി

ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി എം.എം നരവാനെ.

ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരവാദ പരിശീലന കേന്ദ്രങ്ങളില്‍ 350 മുതല്‍ 400 ഭീകരരുണ്ട്. തരം കിട്ടിയാല്‍, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് അവര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, അയ്യായിരത്തിലധികം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കുന്നത്. ഇത് അവരുടെ ആക്രമണോത്സുകതയെയാണ് സൂചിപ്പിക്കുന്നതെന്നും ജനറല്‍ ചൂണ്ടിക്കാട്ടി.

സിയാച്ചിന്‍ മേഖലയിലെ സൈനിക പിന്‍മാറ്റവും കരസേനാമേധാവി പരാമര്‍ശിച്ചു. 110 കിലോമീറ്റര്‍ നീളമുള്ള ആക്ച്വല്‍ ഗ്രൗണ്ട് പൊസിഷന്‍ ലൈനെന്ന നിലവിലെ നിയന്ത്രണരേഖ പാകിസ്ഥാന്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ ഇന്ത്യ ആലോചിക്കൂ എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക