Image

തൃശൂരിൽ സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി

Published on 16 January, 2022
തൃശൂരിൽ സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി

തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎം നടത്തിയ തിരുവാതിരക്കെതിരെ പൊലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.

തിരുവനന്തപുരം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര സംഘടിപ്പിച്ചത്. തൃശൂര്‍ തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോക്കാട് അയ്യപ്പ ക്ഷേത്രത്തിന് അടുത്തായിരുന്നു പരിപാടി. നൂറിലധികം ആളുകള്‍ തിരുവാതിരക്കളിയില്‍ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് തിരുവാതിര കളിച്ചത്.

കോവിഡ് വ്യാപനം അതിരീക്ഷമായ സാഹചര്യത്തില്‍ ആളുകള്‍ ഒത്തു കൂടുന്നത് ഒഴിവാക്കണമെന്നും പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം എന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്.

അതേ സമയം മാസ്‌ക് ധരിച്ചും കോവിഡ് മനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരിപാടി നടത്തിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഈ മാസം 21, 22, 23 തിയതികളിലാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക