ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

Published on 16 January, 2022
ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു

ചിക്കാഗോ: സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദര്‍ തോമസ് മുളവാനാല്‍ 2022 ലേക്കുള്ള പുതുവത്സര കലണ്ടര്‍ പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ കലണ്ടര്‍ സ്‌പോണ്‍സര്‍ ചെയ്തവരില്‍ നിന്നും ഡോ. ലിയാ കുന്നശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഫാ. റെജി തണ്ടാശ്ശേരി, പാരിഷ് ട്രസ്റ്റീസ് സാബു നടുവീട്ടില്‍, ജോമോന്‍ തെക്കേപറമ്പില്‍, സിനി നെടുംതുരുത്തിയില്‍, സാബു കട്ടപ്പുറം, അലക്‌സ് മുല്ലപ്പള്ളി, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കലണ്ടറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെയിംസ് മന്നാകുളം, ഫാദര്‍ ജോസഫ് തച്ചാറ എന്നിവരെ ചടങ്ങില്‍ അഭിനന്ദിച്ചു. വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ തിരുനാളും അന്നേ ദിവസം ആചരിച്ചു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക