പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

ജോയി തുമ്പമണ്‍ Published on 16 January, 2022
പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു

ഹൂസ്റ്റണ്‍: പാസ്റ്റര്‍ പി.എസ്. തോമസ് (86) അന്തരിച്ചു. കൊട്ടാരക്കര നെല്ലികുന്നം പറങ്കിവിളയില്‍ കുടുംബാംഗമാണ്. ഏതാണ്ട് 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് വടക്കേ ഇന്ത്യയിലുള്ള പല സഭകളിലും പാസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ ചര്‍ച്ചിന്റെ ആദ്യകാല പാസ്റ്ററായിരുന്നസ് തോമസ്. 

ഭാര്യ: മേരി തോമസ് കിടങ്ങന്നൂര്‍ കാലായില്‍ കുടുംബാംഗമാണ്. 
മക്കള്‍: ഡോ. സാറാ ഏബ്രഹാം (ടെക്‌സസ് ഗവര്‍ണറുടെ അഡൈ്വസറി അംഗം), ഗ്ലാഡ്‌സണ്‍, ജോര്‍ജ്, ഡോ. ജോണ്‍ ഏബ്രഹാം, ആനി, പരേതനായ ഗോഡ്‌ലി, ജഫ്‌റി. 

മരുമക്കള്‍:  ഡോ. ടോം ഏബ്രഹാം (മുന്‍ ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം), സാറാ, സംഗീത, കേറി, മയ്ഡാ, നസീം കപ്പാഡിയ, ബീന.
പരേതന് 18 കൊച്ചുമക്കളുണ്ട്. 

മെമ്മോറിയല്‍ സര്‍വീസ് ജനുവരി 21-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്‌കാര ശുശ്രൂഷകള്‍ 22- ശനിയാഴ്ച രാവിലെ 9 മണിക്ക് ഐ,.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണില്‍ വച്ചും നടക്കും. വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റണ്‍, പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77048.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 832 419 1948. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക