നിയമത്തില്‍ നിന്നും നീതിയിലേക്കു ദൂരമുണ്ടെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍

Published on 16 January, 2022
 നിയമത്തില്‍ നിന്നും നീതിയിലേക്കു ദൂരമുണ്ടെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍

ഷാര്‍ജ: നിയമത്തില്‍ നിന്നും നീതിയിലേക്കു ദൂരമുണ്ടെന്നു എഴുത്തുകാരന്‍ ഡോ.  ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.   ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്വീകരണം നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വക്കീലന്മാര്‍ വ്യാഖ്യാനിക്കുന്നത് നിയമവും, ജഡ്ജിമാര്‍ നടപ്പിലാക്കേണ്ടത് നീതിയുമാണ്. രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ചായിരിക്കണമെന്നും മനുഷ്യരെ തമ്മില്‍ അകറ്റാന്‍ ആകരുതെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ക്വാറന്റീന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി. വി. നസീര്‍, ട്രഷറര്‍ ശ്രീനാഥന്‍ എന്നിവര്‍  പ്രസംഗിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക