ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ബുര്‍ജ് അല്‍ അറബ് തെരഞ്ഞെടുക്കപ്പെട്ടു

Published on 16 January, 2022
ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ബുര്‍ജ് അല്‍ അറബ് തെരഞ്ഞെടുക്കപ്പെട്ടു

ദുബായ്: ലോകത്തെ ഏറ്റവും സുന്ദരമായ പഞ്ചനക്ഷത്ര ഹോട്ടലായി ദുബായിലെ ബുര്‍ജ് അല്‍ അറബ് തിരഞ്ഞെടുക്കപ്പെട്ടു. മാലദ്വീപുകളിലെ സോനേവ ജാനി, ലാസ് വെഗാസിലെ ബെല്ലാജിയോ എന്നിവ രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ നേടി.

സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ ഹാഷ്ടാഗുകളുടെ എണ്ണം നോക്കി മണി.കോ.യുകെ എന്ന വെബ്‌സൈറ്റാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഒരുകോടി ഇന്‍സ്റ്റാഗ്രാം ഹാഷ്ടാഗുകള്‍ പരിശോധിച്ചാണ് സ്ഥാനം നിര്‍ണയിച്ചതെന്ന് വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. ഇതിനു പുറമേ മധ്യപൂര്‍വദേശത്തെ ഏറ്റവും സുന്ദരമായ എട്ടു ഹോട്ടലുകളും ദുബായിലാണുള്ളത്.

2428501 ഇന്‍സ്റ്റാഗ്രാം ഹാഷ്ടാഗുകളാണ് ബുര്‍ജ് അല്‍ അറബിന്റെ സൗന്ദര്യവും സൗകര്യങ്ങളും വര്‍ണിച്ച് ഉപയോക്താക്കള്‍ നല്‍കിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലാണെങ്കിലും സെവന്‍സ്റ്റാര്‍ ഹോട്ടല്‍ എന്ന വിശേഷണമാണ് ബുര്‍ജ് അല്‍ അറബിന് നല്‍കിയിട്ടുള്ളത്. 415461 ഹാഷ് ടാഗുകളാണ് രണ്ടാം സ്ഥാനത്തുള്ള മാലദ്വീപുകളിലെ ഫ്‌ലോട്ടിങ് റിസോര്‍ട്ടുകളായ സൊനേവ ജാനിക്കുള്ളത്.

161088 ഇന്‍സ്റ്റാഗ്രാം ഹാഷ്ടാഗുകളാണ് ബെല്ലാജിയോയ്ക്കുള്ളത്. ദുബായിലെ പലാസോ വെര്‍സേസ്, ജുമൈറ അല്‍ നസീം, താജ് ദുബായ്,ലേ റോയല്‍ മെരിഡിയന്‍ ബീച്ച് റിസോര്‍ട്, വാള്‍ഡ്രോഫ് അസ്റ്റോറിയ, ഡബ്യു ദുബായ് എന്നീ ഹോട്ടലുകളാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ള ഹോട്ടലുകള്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക