സിനഡാന്തര സര്‍ക്കുലര്‍ കേവലം സമ്മര്‍ദ്ദതന്ത്രം മാത്രമെന്ന് എറണാകുളം അതിരൂപതാ സംരക്ഷണ സമിതി 

Published on 16 January, 2022
സിനഡാന്തര സര്‍ക്കുലര്‍ കേവലം സമ്മര്‍ദ്ദതന്ത്രം മാത്രമെന്ന് എറണാകുളം അതിരൂപതാ സംരക്ഷണ സമിതി 

മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദി. ജോര്‍ജ് ആലഞ്ചേരിയുടെ സിഡാനന്തര സര്‍ക്കുലറില്‍ എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ പിതാവ് ജനുവരി 23-നകം സിനഡല്‍ കുര്‍ബാന നിര്‍ബന്ധമാക്കണമെന്ന പുതിയ സര്‍ക്കുലര്‍ ഇറക്കുമെന്ന് പറഞ്ഞിരിക്കുന്നത് കേവലം സമര്‍ദ്ദതന്ത്രം മാത്രമാണെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു. മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം തന്റെ അതിരൂപതയില്‍ നിലനല്‍ക്കുന്ന അജപാലന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ് കരിയില്‍ 2021 നവംബര്‍ 27 ന് ഒരു സര്‍ക്കുലര്‍ വഴി എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തിയത്. മാര്‍പാപ്പയേയും പൗരസ്ത്യ കാര്യാലയഅദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ദോ സാന്ദ്രിയേയും നേരിട്ട് കണ്ടതിനു ശേഷമാണ് ആര്‍ച്ചുബിഷപ് കരിയില്‍ തന്റെ അതിരൂപതയില്‍ ഈ ഒഴിവ് നല്കിയത് ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ പിതാവിന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കം കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കോ അദ്ദേഹത്തിന്റെ കൂടെ അള്‍ത്താരാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാശിപിടിക്കുന്ന മെത്രാന്മാര്‍ക്കും ഇതുവരെ ദഹിച്ചിട്ടില്ല. അതിന്റെ ഫലമായി സിനഡില്‍ ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തിയാണ് അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ സിനഡ് പറയുന്നതുപോലെ തിരുത്താം എന്നു സമ്മതിപ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. പക്ഷേ സിനഡ് കഴിഞ്ഞ് തന്റെ ആസ്ഥാനത്ത് വന്ന ആര്‍ച്ചുബിഷപ് കാണുന്നത് ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി മരണം വരെ നിരാഹാര സത്യഗ്രഹം കിടക്കുന്ന രണ്ടു വൈദികരേയും രണ്ടു അല്മായ വിശ്വാസികളെയുമാണ്. അവരില്‍ ഫാ. ബാബു കളത്തിലും ശ്രീ. പ്രകാശ് പി. ജോണും, ശ്രീ. എന്‍. ഓ തോമസ് കീച്ചേരിയും ആരോഗ്യനില വഷളായതിനാല്‍ ഇപ്പോള്‍ ലിസി ആശുപത്രിയിലാണ് നിരാഹരം തുടരുന്നത്. ഫാ. ടോം മുള്ളന്‍ചിറ ഇപ്പോഴും അതിരൂപതാ ആസ്ഥാനത്ത് നിരാഹാരം തുടരുന്നു. ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ധാരാളം വിശ്വാസികളാണ് അതിരൂപതാ ആസ്ഥാനത്ത് വന്ന് ജപമാലചൊല്ലിപ്രാര്‍ത്ഥിക്കുന്നത്. ഞായറാഴ്ചഒട്ടുമിക്ക 
 200- ലേറെ ഇടവകകളില്‍ വികാരിയച്ചന്മാരും ഇടവക ജനവും ഞങ്ങള്‍ ജനാഭിമുഖ കുര്‍ബാനയേ ചൊല്ലുകയുള്ളു എന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. വൈദികരോടും വിശ്വാസികളോടും ആലോചിക്കാതെ അധാര്‍മികവും അജപാലപന വിരുദ്ധവുമായി തീരുമാനങ്ങള്‍ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യുകയില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അതിരൂപതയിലെ ഈ പ്രതിസന്ധിയെക്കുറിച്ച് വൈദികരും അല്മായ മുന്നേറ്റ നേതാക്കന്മാരും ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ കണ്ട് സംസാരിക്കുകയും ഈ കാര്യങ്ങള്‍ അതിന്റെ പൂര്‍ണഗൗരവത്തോടെ മേലധികാരികളുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് ഉറപ്പും തന്നിട്ടുണ്ട്.  

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക