കോവിഡ് വ്യാപനം: തമിഴ്നാട്ടില്‍ എല്ലാ സ്‌കൂളുകളും അടച്ചു

Published on 16 January, 2022
 കോവിഡ് വ്യാപനം: തമിഴ്നാട്ടില്‍ എല്ലാ സ്‌കൂളുകളും അടച്ചു

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജനുവരി 19ന് നടക്കാനിരുന്ന 10-12 ക്ലാസുകളുടെ പരീക്ഷ നീട്ടിവെച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

 ജനുവരി 31 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. സംസ്ഥാനത്ത് ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ നേരത്തേ അടിച്ചിരുന്നു. തുടര്‍ന്ന് 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളില്‍ പോയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്കും അവധി നല്‍കിയത്.

 അതേസമയം, തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണായിരുന്നു. കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും ഉയരുകയാണ്. ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകള്‍. നിലവില്‍ 1,31,007 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ളത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക