അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

Published on 16 January, 2022
അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? വാൽക്കണ്ണാടി - കോരസനോടൊപ്പം.

ആനുകാലിക ഇടങ്ങളിലെ  വൈവിധ്യമാർന്ന വിഷയങ്ങൾ, പ്രവാസികളുടെ ഉൾകണ്ണിൽനിന്നും അടർത്തിയെടുത്ത അനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെയ്ക്കപ്പെടുകയാണ്. അമേരിക്കയിൽ ഒരു കൊച്ചുകേരളത്തെ മനസ്സിൽ കൊണ്ടുനടക്കുന്ന സാധാരണക്കാരുടെ അനുഭവങ്ങൾ, നേരിടുന്ന പ്രതിസന്ധികൾ, നാടിനെപ്പറ്റിയുള്ള അവരുടെ ആകാംഷകൾ, പ്രതീക്ഷകൾ ഒക്കെയാണ് ഇവിടെ തുറന്നുപറയുക. നമുക്ക് അറിയുവാൻ ഏറെയുണ്ട് പറയുവാൻ നമ്മുടേതായ കാര്യങ്ങൾ ഉണ്ട്, രീതികൾ ഉണ്ട്, പക്ഷേ നമ്മുടേതായ സ്വന്തമായ ഒരു ഇടം ഇല്ല എന്നതാണ് അവസ്ഥ. വൈകാരികത നിറഞ്ഞ സംഘട്ടന പശ്ചാത്തലത്തിലുള്ള ഗോഗോ വിളികളല്ല, വിഷയത്തെ നമ്മുടേതായ രീതിയിൽ മനസ്സിലാക്കുവാനും പ്രതികരിക്കുവാനും നീതിയുടെയും നന്മയുടെയും അർത്ഥതലങ്ങളെ അന്വേഷിക്കുക എന്നതാണ് വാൽക്കണ്ണാടി കോരസനോടൊപ്പം. നമുക്ക് നമ്മുടേതായ ഇടം. 

അതിജീവനത്തിന്റെ പാതയിൽ സ്ത്രീകൾ സുരക്ഷിതരാണോ? ധാർമ്മികത നഷ്ട്ടപ്പെട്ട ഒരു സമൂഹത്തെയാണോ നാം അഭിമുഘീകരിക്കുന്നത്? നടിയെ അക്രമിച്ചുവെന്ന പ്രമാദമായ കോടതിവ്യവഹാരങ്ങളുടെ നാൾവഴിയിലൂടെ സഞ്ചരിച്ചു നാടിൻറെ അവസ്ഥകൾ വിശകലനം ചെയ്യന്നു. അനിൽലാൽ ശ്രീനിവാസൻ, മനു തുരുത്തിക്കാടൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. സിബി ഡേവിഡ് സംവിധാനം നിർവഹിക്കുന്ന പരിപാടി കലാവേദി ടീവി അണിയിച്ചൊരുക്കുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക