കേരളാ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്ടണിന്റെ  റൈസ് എഗൈൻസ്റ് ഹംഗർ ചാരിറ്റി സന്നദ്ധപ്രവർത്തനം

Published on 17 January, 2022
കേരളാ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്ടണിന്റെ  റൈസ് എഗൈൻസ്റ് ഹംഗർ ചാരിറ്റി സന്നദ്ധപ്രവർത്തനം

കേരളാ അസ്സോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിംഗ്ടൺ ന്റെ ഈ വർഷത്തെ (2022) കമ്മ്യൂണിറ്റി സർവ്വീസ്‌ പരിപാടി, ലോകത്ത്‌ വിശപ്പും ദാരിദ്രവും  അനുഭവിക്കുന്നവരെ 2030 ഓടെ തുടച്ചു നീക്കുമെന്ന ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്ന, ലോകമെമ്പാടും ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനയായ Rise Against Hunger (RAH) ന്റെ (https://www.riseagainsthunger.org/) വിർജീനിയ ആഷ്ബേണിലുള്ള വിതരണ കേന്ദ്രത്തിൽ വച്ച്‌ വിജയകരമായി നടത്തപ്പെട്ടു.

കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തപ്പെട്ട ഈ പരിപാടിയിൽ  വളരെ ആവേശത്തോടെ KAGW വോളന്റീയേഴ്സിന്റെ അഭൂതപൂർവ്വമായ വൻ പങ്കാളിത്തമാണുണ്ടായത്‌. 5000 ത്തോളം പോഷകാഹാര ഭക്ഷണപ്പൊതികൾ പായ്ക്ക്‌ ചെയ്യാൻ   വോളന്റീയേഴ്സ്‌  സഹായിച്ചു. ഈ ഭക്ഷണപ്പൊതികൾ ലോകമെമ്പാടുമുള്ള പ്രതിസന്ധി നേരിടുന്ന അനാഥാലയങ്ങളും സ്കൂളുകളും വഴി വിതരണം ചെയ്യപ്പെടും.

KAGW  സോഷ്യൽ സർവ്വീസ്‌ വിംഗും താങ്ങും തണലും ടീമുമാണീ സരംഭത്തിനു നേത്രുത്വം നൽകിയത്‌. KAGW അംഗങ്ങൾ കൈയയച്ച് നൽകിയ സംഭാവനകൾ ഈ സംരംഭത്തിനു വളരെയേറെസഹായകരമായി.

KAGW യൂത്ത്‌ വിംഗ്‌ ഈ സരംഭത്തിനു ശക്തമായ പിന്തുണ നൽകി. വോളന്റീയേഴ്സായ കുട്ടികൾക്കും മാതാപിതാക്കളോടുമുള്ള അഗാധമായ നന്ദി KAGW രേഖപ്പെടുത്തുന്നു.

ഈ പ്രോഗ്രാം ഭംഗിയായി നടത്തപ്പെടാൻ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയ RAH ഡയറെക്ടർ എലിസബെത്ത്‌ ബ്രാഡ്ഫോർഡിനോടും പ്രോഗ്രം കോർഡിനേറ്റർ യാസ്മിൻ ഇബ്രാഹിമിനോടും KAGW വിന്റെ ഭാവുകങ്ങൾ അറിയിക്കുന്നു (kagw.com).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക