ജിന്‍സന്‍ ഇരിട്ടിയുടെ കഥാസമാഹാരത്തിന്റെ കവര്‍ പേജ് ഗായകന്‍  ജി വേണുഗോപാല്‍ പ്രകാശനം ചെയ്തു 

Published on 17 January, 2022
ജിന്‍സന്‍ ഇരിട്ടിയുടെ കഥാസമാഹാരത്തിന്റെ  കവര്‍ പേജ്  ഗായകന്‍  ജി വേണുഗോപാല്‍ പ്രകാശനം ചെയ്തു 

പ്രവാസി എഴുത്തുകാരന്‍ ജിന്‍സന്‍ ഇരിട്ടിയുടെ കഥാസമാഹാരത്തിന്റെ  കവര്‍ പേജ് പ്രശസ്ത ഗായകന്‍  ജി വേണുഗോപാല്‍ പ്രകാശനം ചെയ്തു .അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെയാണ് പ്രകാശനം നിര്‍വഹിച്ചത് . കഥാസമാഹാരത്തിന്റെ പേര് 'നിയമാവര്‍ത്തനം' എന്നാണ്. 

കഥാസമാഹാരത്തിന് അവതാരിക എഴുതിരിക്കുന്നത്  മലയാളത്തിന്റെ  പ്രിയ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ സാറാണ് . പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്  കേരളത്തിലെ പ്രമുഖ പ്രസാധകരായ    സൈകതം  ബുക്സാണ് .

ജിന്‍സന്‍ ഇരിട്ടിയുടെ ഏറ്റവും പുതിയ മിസ്ട്രി  നോവല്‍ - 'ബിഹൈന്‍ഡ്' അതെ പേരില്‍ സിനിമയാകാനൊരുങ്ങി യു  കെ യില്‍ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക