മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലെത്തി 

Published on 17 January, 2022
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലെത്തി 

ന്യു യോർക്ക്: മിനസോട്ടയിലെ മയോ ക്ലിനിക്കിൽ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ഞായറാഴ്ച എമിരേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രിയും ഭാര്യയും  എത്തിയത്.

ന്യു യോർക്കിൽ വന്ന ശേഷം അവിടെ നിന്നാണ് മിനസോട്ടയിലേക്കു പോയത്. ചികിത്സയുടെ സ്വഭാവമോ എത്ര ദിവസം ചികിത്സ നീണ്ടു നിൽക്കുമെന്നോ വ്യക്തമല്ല. പ്രോസ്റേറ് സംബന്ധിച്ച ചികിത്സ എന്നാണ് അറിയുന്നത്.  നേരത്തെ മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ന്യു യോർക്കിലെത്തിയ മുഖ്യമന്ത്രി അന്ന്  പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണത്തിനുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു.

ഫയൽ ചിത്രം

ഇപ്രാവശ്യം ന്യു യോർക്കിൽ വരാനുള്ള  സാധ്യത ഇല്ലെന്നാണ് അറിയുന്നത്.  ചികിത്സക്ക് ശേഷം കയ്യോടെ തിരിച്ചു പോകുമെന്ന്  കരുതുന്നു. 

ഇങ്ങോട്ടു പോരുന്നത് പ്രമാണിച്ച് മുഖ്യമന്ത്രിയുടെ ചുമതല ആരെയും ഏല്പിച്ചിട്ടില്ല. വാർത്താവിനിമയ സംവിധാനം ശക്തമായ കാലത്ത് വിദൂരത്തു നിന്ന് കാര്യങ്ങൾ മനസിലാക്കുക വിഷമകരമല്ലെന്നത് തന്നെ  ന്യായം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക