യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു ; സംഭവം ഉത്തരേന്ത്യയിലല്ല കോട്ടയത്ത് 

ജോബിന്‍സ് Published on 17 January, 2022
യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു ; സംഭവം ഉത്തരേന്ത്യയിലല്ല കോട്ടയത്ത് 

കോട്ടയം നഗരത്തില്‍ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെ ടി ജോമോന്‍ ആണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം.

ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തി തലയില്‍ വച്ചുകൊണ്ട് സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോടെ ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി പ്രതി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെ ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പൊലീസ് പിടികൂടുകയും ചെയ്തു.

ഷാന്‍ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

ചെറിയ കുറ്റകൃത്യങ്ങള്‍ പോലപം ചെയ്യുമ്പോള്‍ പോലീസിനെ പേടിച്ച് കുറ്റവാളികള്‍ ഒാടിയൊളിച്ചിരുന്ന കാലം കഴിഞ്ഞു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഒരാളെ കൊന്നശേഷം പോലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടുവന്നിടുകയും അതിനു ശേഷം പോലീസിനോട്് കാര്യം പറഞ്ഞിട്ട് ഓടുകയും ചെയ്യാനുള്ള ധൈര്യം ഗുണ്ടകള്‍ക്ക് നമ്മുടെ നാട്ടിലും ലഭിച്ചിരിക്കുന്ന എന്നതാണ് വസ്തുത.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക