Image

ബെത്  ഇസ്രായേല്‍ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരന്‍ മാലിക് ഫൈസല്‍  കൊല്ലപ്പെട്ടു. രണ്ട് പേര്‍ കസ്റ്റഡിയില്‍

പി പി ചെറിയാന്‍ Published on 17 January, 2022
 ബെത്  ഇസ്രായേല്‍ ജൂതപ്പള്ളി: നാല് പേരെ ബന്ദികളാക്കിയ ഭീകരന്‍ മാലിക് ഫൈസല്‍  കൊല്ലപ്പെട്ടു. രണ്ട് പേര്‍ കസ്റ്റഡിയില്‍

ഡാളസ് : ഡാളസ് കോളിവില്ലയിലെ ബെത് ഇസ്രായേല്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ റാബി(പുരോഹിതിന്‍) ഉള്‍പ്പെടെ നാല് പേരെ ബന്ദിയാക്കിയ ബ്രിട്ടീഷ് വംശജനായ ഭീകരന്‍ മാലിക് ഫൈസല്‍ അക്രത്തിനെ (44)സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയതായി ഡാളസ് എഫ് ബി ഐ  സ്ഥിരീകരിച്ചു. 

ആക്രമണത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട് .അഫിയ സിദ്ദിഖിക്ക് ഏതൊക്കെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യത് വരികയാണെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഈ സാഹര്യത്തില്‍ അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ജനു 15  ശനിയാഴ്ച  ഡാളസ് സമയം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ ലൈവ് ചെയ്തുകൊണ്ടാണ് ഇയാള്‍ വിവരം പുറം ലോകത്തെ  അറിയിച്ചത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയര്‍ത്തിയിരുന്നു.അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് 83 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വയ്ദ എന്നറിയപ്പെടുന്ന അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നായിരുന്നു  ഭീകരന്റെ ആവശ്യം. പത്ത് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ പള്ളിയിലേക്ക് ഇരച്ചു കയറിയ  സുരക്ഷാ  ഉദ്യോഗസ്ഥര്‍ ഭീകരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ബന്ദികളാക്കിയ നാല് പേരെയെും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി.

ജൂതപ്പള്ളി ആക്രമണത്തെവിവിധ ലോക നേതാക്കള്‍ അപലപിച്ചു ഭീകരാക്രമണമായിട്ടാണ് പ്രസിഡന്റ് ബൈഡന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

Join WhatsApp News
JACOB 2022-01-17 16:27:53
Everywhere they go, they create problem. Just keep them out.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക