റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ 'ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2' ആഘോഷിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 17 January, 2022
റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മ 'ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2' ആഘോഷിച്ചു

റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ സംഘടനയായ ട്രാക്ക് കൂട്ടായ്മ . രണ്ടാം വാര്‍ഷികം ആഘോഷിച്ചു . ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2, എന്നപേരില്‍ നടത്തിയ ആഘോഷപരിപാടി ജീവന്‍ ടീ വി സൗദി ബ്യുറോ ചീഫ് ഷംനാദ്. കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്തു

ചെയര്‍മാന്‍ . ഈസ തയ്യില്‍ . ആമുഖം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് . ഹാഷ്മിന്‍ അലി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസ നേര്‍ന്നു കൊണ്ട് .സാമൂഹ്യ പ്രവര്‍ത്തകന്‍ അയൂബ് കരൂപ്പടന്ന, മാധ്യമ പ്രവര്‍ത്തകന്‍  ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കായംകുളം, റാഫി പാങ്ങോട്, സുരേഷ് ശങ്കര്‍. മൈമൂന അബ്ബാസ്. തസ്നിം റിയാസ്, കമര്‍ബാനു ടീച്ചര്‍. ഡോ. ആമിന സെറിന്‍. തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ വി കെ കെ അബ്ബാസ്, അയൂബ് കരൂപടന്ന, ഡോ.അമിന സെറിന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാഷ്മിന്‍ അലി, തസ്‌നീം റിയാസ്, ഈസ തയ്യില്‍ അടക്കം ജീവകാരുണ്ണ്യ,സാംസ്‌കാരിക, ആരോഗ്യ മാധ്യമ രംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഏഴുപേരെ ഉപഹാരം നല്‍കി ആദരിച്ചു.

ട്രാക്ക് കൂട്ടായ്മയിലെ ഡ്രൈവറായ ഒന്നര മാസം മുന്‍പ് മരണപ്പെട്ട അബ്ബാസിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം സംഘടനയുടെ എക്‌സിക്കൂട്ടീവ് മെമ്പറായ അമര്‍ സല്‍മാന് ഷാജഹാന്‍ ചാവക്കാടും . ജോണ്‍സണ്‍ മാര്‍ക്കോസും ചേര്‍ന്ന് കൈമാറി. ചടങ്ങിന് സത്യാനന്ദന്‍ സ്വാഗതവും .അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു .

ഉത്ഘാടകന് കൂട്ടായ്മയുടെ ഭാരവാഹികള്‍ നല്‍കിയ സ്‌നേഹ സമ്മാനം സദസ്സില്‍ കൗതുകമുണര്‍ത്തി. തുടര്‍ന്ന് നടന്ന കലാ പരിപാടികളില്‍. ദേവിക നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച മനോഹര നൃത്തങ്ങളും . തസ്നിം റിയാസ്. ഹിബ അബ്ദുല്‍ സലാം . ആന്‍ഡ്രിയ ജോണ്‍സണ്‍. അനാമിക സുരേഷ് . അഭിനന്ദ ബാബു. ഷഫാ സിറാസ്. മുത്തലിബ് അല്‍ത്താഫ്, തങ്കച്ചന്‍ വര്‍ഗീസ്, കൂടാതെ കൂട്ടായ്മയിലെ അംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. അമര്‍ സല്‍മാന്‍, രാധാകൃഷ്ണന്‍ ചെങ്ങന്നൂര്‍, അബ്ദുല്‍ അസിസ്. എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.


ചിത്രം : ട്രാക്ക് കൂട്ടായ്മയുടെ ട്രാക്ക് ഫെസ്റ്റിവല്‍ സീസണ്‍ 2 സാംസ്‌കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക