എന്റെ പൊന്നുമോനെ തിരിച്ചു തരുവോ .... പോലീസിന്റെ ഗുരുതര വിഴ്ചയെന്ന് ഷാനിന്റെ അമ്മ

ജോബിന്‍സ് Published on 17 January, 2022
എന്റെ പൊന്നുമോനെ തിരിച്ചു തരുവോ .... പോലീസിന്റെ ഗുരുതര വിഴ്ചയെന്ന് ഷാനിന്റെ അമ്മ

കോട്ടയത്ത്  ജോമോന്‍ എന്ന ഗുണ്ട ഷാന്‍ ബാബുവെന്ന പത്തൊമ്പത് കാരനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ തള്ളിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ഷാനിന്റെ അമ്മ ആരോപിച്ചു. അലറിവിളിച്ച് വളരെ വികാരാധീനയായിട്ടിയിരുന്നു അവരുടെ പ്രതികരണം. 

'എന്റെ മകന്‍ ഒരു ദ്രോഹവും ആര്‍ക്കും ചെയ്തിട്ടില്ല. മോന്റെ കാല് മുറിഞ്ഞിരുന്നത് കൊണ്ടാണ് ജോമോന്‍ വന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ പറ്റാതിരുന്നത്. രാത്രി തന്നെ പോയി പരാതിപ്പെട്ടിട്ട് പൊലീസുകാര്‍ എന്ത് ചെയ്യുവായിരുന്നു? അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിട്ടു. ഈ ഗവര്‍ണ്‍മെന്റ് എന്തിനാണ് ഇവനെപ്പൊലുള്ളവരെ തുറന്ന് വിട്ടിരിക്കുന്നത് ? എന്റെ പൊന്നുമോനെ തിരിച്ചുതരുവോ ? ഈ കാലന്‍മാരെയൊക്കെ എന്തിനാണ് പുറത്ത് വിടുന്നത്'
ഇന്നലെ രാത്രി 9: 30 നയിരുന്നു സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഷാനിനോ ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ബലമായി പിടിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോകുന്നത്. മകന്‍ ഏറെ വൈകിയും വീട്ടിലെത്താതിരുന്നതോടെ അമ്മ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി ജോമോനാണ് തന്റെ മകനെ കൊണ്ടു പോയതെന്നും അമ്മ പോലീസിനോട് പറഞ്ഞു. 

ജോമോന്‍ കാപ്പ ചുമത്തപ്പെട്ട ഗുണ്ടയും എല്ലാ ആഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടുന്ന ആളെന്ന നിലയ്ക്ക് പോലീസുകാര്‍ക്ക് സുപരിചിതനുമാണ്. ഇതിനാല്‍ തന്നെ പോലീസിന് വേണ്ട നടപടികള്‍ സ്വീകരിച്ച് ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. എന്നാല്‍ പോലീസ് അതിന് മെനക്കെട്ടില്ല. ആരാണ് തട്ടിക്കൊണ്ട് പോയത് അറിയില്ലായിരുന്നുവെന്ന് പോലീസിന്റെ വാദവും ഷാനിന്റെ അമ്മയുടെ വെളിപ്പെടുത്തലോടെ അസ്ഥാനത്താവുകയാണ്. 

കൊല്ലപ്പെട്ട ഷാനീന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നാണ് വിവരം ഇദ്ദേഹത്തിന്റെ പേരില്‍ കേസുകളും ഇല്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക