കേരളത്തിന്റെ ജര്‍മ്മന്‍ ഗുണ്ടര്‍ട്ട്(കാരൂര്‍ സോമന്‍, ലണ്ടന്‍)

കാരൂര്‍ സോമന്‍, ലണ്ടന്‍ Published on 17 January, 2022
 കേരളത്തിന്റെ ജര്‍മ്മന്‍ ഗുണ്ടര്‍ട്ട്(കാരൂര്‍ സോമന്‍, ലണ്ടന്‍)

   കേരളത്തിലെ പ്രമുഖ ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന ഡോ.കെ.എം.ജോര്‍ജ് 1914-ല്‍ ഇടയാറന്മുളയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു അദ്ദേഹം 1951-ല്‍ മദ്രാസ് സര്‍ വ്വകലാശാലയില്‍നിന്ന് എം. എ. പി, എച്ച്. ഡി. ബിരുദങ്ങളും കേരള സര്‍വകലാശാലയില്‍നിന്ന് ഡി ലിറ്റ് ബിരുദവും നേടി. ഡോക്ടറേറ്റ് ലഭിക്കാനായി അദ്ദേഹം സമര്‍പ്പിച്ച പ്രബന്ധം രാമചരിതവും പ്രാചീന മലയാളവുമായിരുന്നു. ഈ പ്രബന്ധം ഭാഷാ ഗവേഷണത്തിലേക്കു മാത്രമല്ല മലയാള ഭാഷയുടെ ഉല്‍ പത്തിയിലേക്കും വെളിച്ചം വീശുന്നു. ഇന്നു ഭാഷാ പണ്ഡിതന്‍മാര്‍ വിളിച്ചറിയിക്കുന്നത് 1951-ല്‍ കെ.എം.ജോര്‍ജിന്റെ പ്രബന്ധ വാക്കുകള്‍ തന്നെയാണ്. അത് ഇപ്രകാരമാണ്. ഏതൊരു ഭാഷയു ടെയും സംസ്‌കാരവും സമന്വതിയും അഞ്ച് ഭൂതകാലമായാലും വര്‍ത്തമാനകാലമായാലും സമന്വയിപ്പി ച്ചിരിക്കുന്നതു നമ്മുടെയെല്ലാം അത് ഏത് ഭാഷയായാലും നാടന്‍ കലകളിലും കവിതകളിലും ഇതര കലാരൂപങ്ങളിലുമാണ്. സാഹിത്യകലയുടെ ആരംഭം മുതല്‍ സാഹിത്യം ലോകമെമ്പാടുമുള്ള നരവംശ ത്തെ ആകര്‍ഷിക്ക മാത്രമല്ല വശീകരിക്കുകയും ചെയ്തിട്ടുണ്ട്. മലയാള ഭാഷയ്ക്ക് സര്‍ഗരചനക ളെക്കാള്‍ വിജ്ഞാനസാഹിത്യ ഗവേഷണ ശാസ്ത്രീയരചനകളാണ് കെ.എം.ജോര്‍ജ് നല്‍കിയത്. അതു കൊണ്ട് ഇന്നും അദ്ദേഹം ആ ആചാര്യപദവിയില്‍ നിലനില്‍ക്കുന്നു. മലയാള ഭാഷയ്ക്കും ശാസ്ത്ര- സാഹിത്യത്തിനും ഒരായുഷ്‌കാലം ജീവിതം ഉഴിഞ്ഞുവെച്ച കെ.എം. ജോര്‍ജ് കേരളത്തിലെ ഭാഷാ ഗു ണ്ടര്‍ട്ടാണെന്നുള്ളതിനു രണ്ടുപക്ഷമില്ല. ഭാഷയുടെയും സംസ്‌കാരത്തിന്റെയും തുടിപ്പുകള്‍ മലയാള ഭാഷയ്ക്ക് ലഭിച്ചത് കെ.എം. ജോര്‍ജിലൂടെയാണ്. 1951-ല്‍ എഴുതിയ രാമചരിതവും പ്രാചീന മലയാ ളവും അതിനു തെളിവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ മലയാള എന്‍സൈക്ലോ പീഡിയ, സര്‍വവിജ്ഞാനകോശം എന്നീ ബ്രഹത്ഗ്രന്ഥങ്ങള്‍ മലയാള ഭാഷയുടെ ഉല്‍പത്തിക്കും ചരിത്രവും മാനവ സംസ്‌കാരവും ഉള്‍ക്കൊണ്ടതാണ്. ഈ ഗ്രന്ഥങ്ങള്‍ കേരള ഭാഷയുടെ മണിമുത്തുകളായി നിലനില്‍ക്കുന്നു.വേദപുസ്തക മഹാത്മ്യം,സാഹിത്യ വിജ്ഞാനവും വിജ്ഞാനസാഹിത്യവും, സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ വളരുന്ന കൈരളി ഇങ്ങനെ ധാരാളം കൃതികള്‍ കേരള ഭാഷയ്ക്കായി അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ജോസഫ് മുണ്ടശേരി അദ്ദേഹത്തെ വിളി ച്ചത്. മലയാള ഭാഷയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളുടെ ഉദ്ഭവവും, സ്ഥലപ്പേരുകള്‍, ഇവയ്ക്കായി ഗവേഷണങ്ങള്‍ നടത്തി ഭാരത ഭാഷകളിലും അദ്ദേഹം ശ്രദ്ധേയനാ യിട്ടുണ്ട്. ഞാനദ്ദേഹത്തെ പരിചയപ്പെടുന്നതു ഡല്‍ഹിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ആയിരിക്കുമ്പോഴാണ്. അദ്ദേഹം മലയാള ഭാഷയുടെ അംബാസിഡറായി ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി ഹാള്‍, മണ്ഡി ഹൗസില്‍ കേരളത്തില്‍നിന്നുള്ള നാടന്‍കലകളുടെ വേലി യേറ്റമായിരുന്നു. എത്രയോ ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി നൃത്തം കണ്ടാസ്വദിച്ചത് ഇന്നും ഓ ര്‍മയില്‍ മായാതെ നില്‍ക്കുന്നു. അദ്ദേഹം ഏര്‍പ്പെടുത്തിയ സാഹിത്യസെമിനാറിലും ചര്‍ച്ചകളിലുമൊ ക്കെ എഴുത്തുകാരും ഭാഷാസ്‌നേഹികളും സംബന്ധിക്കുക പതിവായിരുന്നു. അദ്ദേഹം സെക്രട്ടറിയാ യിരുന്നകാലം ഡല്‍ഹിയില്‍ മലയാള ഭാഷയ്ക്ക് സുവര്‍ണകാലമായിരുന്നു. ആ സമയത്താണ് തകഴി യുടെ കയര്‍ എന്ന നോവലിന് ജ്ഞാനപീഠം അവാര്‍ഡ് ലഭിക്കുന്നത്. ഇന്നുള്ള ഒരുകൂട്ടം എഴുത്തുകാ രെപ്പോലെ അദ്ദേഹം സ്വാര്‍ഥമോഹിയും, ഗ്രൂപ്പ് കളിക്കാരനുമായിരുന്നില്ല. മലയാള ഭാഷയെ, മലയാ ളിയെ മാത്രമല്ല എന്നെപ്പോലുള്ള എളിയ എഴുത്തുകാരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്‍പതിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഉന്നത ബഹുമ തിയായ പത്മഭൂഷന്‍, പത്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സോവിയറ്റ് ലാന്‍ഡ്, നെഹ്‌റു അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ഭാരതീയ സാഹിത്യ പരിഷത്ത് അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തക ബെനഫിറ്റ് ഫണ്ട് മുതലായവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്, വളരെ ഖേദപൂര്‍വം പറയട്ടെ ഈ ഭാഷാ ഗുണ്ടര്‍ട്ടിന്റെ നാമത്തില്‍ കേരള സര്‍ക്കാര്‍ യാതൊരു പുരസ്‌ക്കാരവും ഏര്‍പ്പെടുത്തിയിട്ടില്ല. ഭാഷയെ പൂജിക്കേ ണ്ടവര്‍ ഭാഷയെ മ്ലേച്ചമായി കാണുമ്പോള്‍ എന്തു പറയാന്‍?.


ഡോ.കെ.എം.ജോര്‍ജിനൊപ്പം കാരൂര്‍ സോമന്‍

കേരളത്തിലെ എഴുത്തുകാരില്‍ രാഷ്ട്രീയം, ജാതി-മത ചിന്തകള്‍ കുത്തി നിറക്കാതെ അവരുടെ സംഭവാനകളെ മാനിച്ചുവേണം ആദരിക്കേണ്ടത്. അതിനു വേണ്ടത് വിവേകം, അറിവാണ്. മഹാ പണ്ഡിതനായ ഡോ. കെ.എം. ജോര്‍ജ്ജ് അനുഭവിച്ച അവഗണന ഇന്നും സാഹിത്യ ലോകത്ത് പലരും അനുഭവിക്കുന്നു. അത് പെറ്റമ്മയോട് കാണിക്കുന്ന അവഗണനയാണ്. ഈ രംഗത്ത് പുതിയൊരു പുലരിയുണ്ടാകട്ടെ.

                 (ഗള്‍ഫിലെ മലയാളം ന്യൂസില്‍ 1999-ല്‍ പ്രസിദ്ധീകരിച്ചത്)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക