'വിവാഹഭ്യര്‍ത്ഥന സ്വീകരിച്ച ശേഷം ഞങ്ങള്‍ ചോര കുടിച്ചു'; അപരിഷ്‌കൃതമെന്ന് വിമര്‍ശകര്‍

ജോബിന്‍സ് Published on 17 January, 2022
'വിവാഹഭ്യര്‍ത്ഥന സ്വീകരിച്ച ശേഷം ഞങ്ങള്‍ ചോര കുടിച്ചു'; അപരിഷ്‌കൃതമെന്ന് വിമര്‍ശകര്‍

വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ച നടി മേഗാന്‍ ഫോക്സിനെതിരെ വിമര്‍ശനം. മഷീന്‍ ഗണ്‍ കെല്ലി എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ റാപ്പറുമായുള്ള എന്‍ഗേജ്മെന്റിനെ കുറിച്ച് മേഗാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

കെല്ലി വിവാഹഭ്യര്‍ഥന നടത്തിയപ്പോള്‍ താന്‍ അത് സ്വീകരിച്ചുവെന്നും, അതിന് ശേഷം പരസ്പരം ചോര കുടിച്ചു എന്നാണ് മെഗന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചത്. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്ത് വന്നു.

ചോര കുടിക്കുന്നത് തികച്ചും അപരിഷ്‌കൃതമായ പ്രവൃത്തിയാണെന്നും അത് ആഘോഷിക്കേണ്ടതില്ലെന്നും വിമര്‍ശകര്‍ പറയുന്നു. നടനും നിര്‍മ്മാതാവും മുന്‍ റാപ്പറുമായ ബ്രയാന്‍ ഓസ്റ്റിന്‍ ഗ്രീനുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് മേഗാന്‍ കെല്ലിയുമായി പ്രണയത്തിലാകുന്നത്.

2001ല്‍ ആണ് മേഗന്‍ അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. കണ്‍ഫഷന്‍ ഓഫ് എ ടീനേജ് ഡ്രാമ ക്യൂന്‍' ആണ് മേഗന്റെ അരങ്ങേറ്റ ചിത്രം. 2007 ല്‍ പുറത്തിറങ്ങിയ ട്രാന്‍സ്‌ഫോര്‍മര്‍സ് എന്ന ചിത്രമാണ് മേഗനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക