കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; ചോക്ലേറ്റുമായി ഇറങ്ങിപ്പോയി.

ജോബിന്‍സ് Published on 17 January, 2022
കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; ചോക്ലേറ്റുമായി ഇറങ്ങിപ്പോയി.

കണ്ണൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്ത് യുവാവ്. സഫാരി സൂപ്പര്‍ മാര്‍ക്കറ്റാണ് അടിച്ചു തകര്‍ത്തത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പെരിങ്ങത്തൂര്‍ ടൗണിലാണ് സംഭവം. ഗുരുജിമുക്ക് സ്വദേശിയായ ജമാലാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൈയില്‍ മഴുവുമായി രാത്രി ടൗണില്‍ എത്തിയ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റിലെ കൗണ്ടറിലുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമാസക്തനായ യുവാവിനെ കണ്ടതോടെ കൗണ്ടറില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മാര്‍ക്കറ്റിന് അകത്ത് കയറി അവിടെയുള്ള സാധനങ്ങളും യുവാവ് തകര്‍ത്തു. ഇതിന് ശേഷം ചോക്ലേറ്റ് എടുത്ത് കൊണ്ട് ഇയാള്‍ പുറത്തിറങ്ങി.

ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന് ശബ്ദം കേട്ട ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് അവര്‍ക്കു നേരെ കൈയിലുണ്ടായിരുന്ന ആയുധം വീശി ഭീഷണിപ്പെടുത്തി. ഏറെ നേരത്തെ ബലപ്രയോഗത്തിന് ഒടുവില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മാര്‍ക്കറ്റ് തല്ലി തകര്‍ത്തതിന് പിന്നാലെ ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും കത്തി നശിച്ച നിലയില്‍ കണ്ടെത്തി.

സംഭവം നടന്ന സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ട്. ലഹരിക്ക് അടിമയോണോ എന്ന് സംശയം ഉണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് ശേഷം ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക