ആയുധമെടുക്കാം കൊന്നു തള്ളാം ; കോണ്‍ഗ്രസിന്റെ ടാഗ് ലൈന്‍ മാറ്റണമെന്ന് എ.എ. റഹീം

ജോബിന്‍സ് Published on 17 January, 2022
ആയുധമെടുക്കാം കൊന്നു തള്ളാം ; കോണ്‍ഗ്രസിന്റെ ടാഗ് ലൈന്‍ മാറ്റണമെന്ന് എ.എ. റഹീം

ഇടുക്കിയിലെ അടക്കം കൊലപാതകങ്ങളില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം.  ഗുണ്ടാ പ്രവര്‍ത്തനവും കൊലപാതകവും നടത്തിയാല്‍ പരിപൂര്‍ണ്ണ സംരക്ഷണമാണ് സുധാകരനിസത്തിന്റെ പ്രത്യേകതയെന്ന് റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നിഖില്‍ പൈലിയെ പോലെ കോട്ടയത്തെ  കൊലയാളിയെ കൂടി കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് കൊടുത്തു സെമി കേഡറായി പ്രഖ്യാപിക്കണമെന്നും റഹീം പറയുന്നു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്നാണ് 
വി ഡി സതീശന്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ വരെ ഇന്ന് വിളിച്ചു കൂവുന്നത്.കോട്ടയത്ത് ഗുണ്ടാ തലവന്‍ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ അമ്മയുടെ ദൃശ്യങ്ങളാണ് വൈകാരികമായി ഇവരൊക്കെയും ഉപയോഗിച്ച് കണ്ടത്.ഗുണ്ടാ സംഘങ്ങളെ നിയമം ഉപയോഗിച്ച് നമുക്ക് നേരിടാം.ശക്തമായ നടപടികള്‍ പോലീസ് സ്വീകരിക്കുന്നുമുണ്ട്.
പക്ഷേ ആശങ്ക പ്രകടിപ്പിച്ച ഖദറിട്ട സാറന്മാരോട് ചില കാര്യങ്ങള്‍  ശ്രദ്ധയില്‍ പെടുത്തണമെന്നുണ്ട്.
ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ധീരജിന്റെ അമ്മയുടെയും കണ്ണുനീര്‍ തോര്‍ന്നിട്ടില്ല.ആ അമ്മയുടെ കണ്ണുനീര്‍ കാണാന്‍ ഈ കണ്ണുകള്‍ക്കുള്ള തിമിരബാധ എന്ന് മാറും?
ക്രിമിനല്‍ ഗുണ്ടാ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ 
ശ്രീ കുമ്പക്കുടി സുധാകരന്റെ രാഷ്ട്രീയ ക്രിമിനല്‍ സംഘത്തെപ്പോലെയോ,അതിനേക്കാള്‍ അപകടകരമായതോ ആയ ക്രിമിനല്‍ ആശയമാണ് സുധാകരനിസം മുന്നോട്ട് വയ്ക്കുന്നത്.
സുധാകരന്റെ തിയറി പ്രകാരം കോട്ടയം 
സംഭവത്തെ എങ്ങനെയാണ് 
നിങ്ങള്‍ക്ക് കുറ്റം പറയാനാവുക?
സുധാകരന്‍ പറയുന്നത് 'ഇരന്നു വാങ്ങിയതാണ് ധീരജിന്റെ രക്തസാക്ഷിത്വം' എന്നാണ്.
കൊന്നവരെ നഗ്‌നമായി ന്യായീകരിക്കുന്നു.
അവര്‍ക്ക് നിയമ സഹായം ചെയ്യാന്‍ കോണ്‍ഗ്രസ്സ് തീരുമാനിക്കുന്നു.
കൊലയാളികളെ സംഘടനയില്‍ നിന്നും 
പുറത്താക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സോ, 
കോണ്‍ഗ്രസ്സോ തയ്യാറാകുന്നുമില്ല.
ഗുണ്ടാ പ്രവര്‍ത്തനവും കൊലപാതകവും നടത്തിയാല്‍ പരിപൂര്‍ണ്ണ സംരക്ഷണമാണ് സുധാകരനിസത്തിന്റെ പ്രത്യേകത.അപ്പോള്‍ നിഖില്‍ പൈലിയെ പോലെ കോട്ടയത്തെ ഈ കൊലയാളിയെ കൂടി കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് കൊടുത്തു സെമി കേഡറായി പ്രഖ്യാപിക്കണം.കാല് വെട്ടിയെടുത്ത ഒട്ടകം രാജേഷിനെ ഖദര്‍ ഉടുപ്പിച്ചിറക്കിയാല്‍  നല്ല സെമി കേഡര്‍ മുതലായിരിക്കും.
സുധാകരനും കോണ്‍ഗ്രസ്സും പറയുന്നത്,ആയുധമെടുക്കാം,കൊല്ലാം,കൊല്ലപ്പെട്ട ഇരകളെ കുറിച്ചു എന്ത് ക്രൂരമായ കാര്യവും ആരോപിക്കാം...എന്നാണ് .
ഒട്ടകം രാജേഷും കോട്ടയത്തെ ഈ ക്രിമിനലും സുധാകരന്റെ നിഖില്‍ പൈലിമാരും തമ്മിലുള്ള വെത്യാസം എന്താണ്??
'ആയുധമെടുക്കാം കൊന്നു തള്ളാം'....ഗുണ്ടാവല്‍ക്കരിക്കപ്പെട്ട 
കോണ്‍ഗ്രസ്സിന്റെ പുതിയ 
ടാഗ് ലൈന്‍ ഇതാണ്.
പണ്ടൊരിക്കല്‍,മട്ടന്നൂര്‍ ടൗണില്‍ 
ശ്രീ സുധാകരന്‍ നടത്തിയ പ്രസംഗമുണ്ട്.
'ഞാനൊരുത്തനെ കൊന്നിട്ടാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്.'സിപിഐഎം പ്രവര്‍ത്തകനായ നാല്പാടി വാസുവിനെ ക്രൂരമായി വെടിവച്ചു കൊന്നിട്ട് വരുന്ന വഴിയില്‍ നടത്തിയ ആ പ്രസംഗം ആരും മറക്കില്ല.
തന്റെ പേരക്കുട്ടിയുടെ പ്രായം പോലുമില്ലാത്ത ഒരു കുഞ്ഞിനെ ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ കഴിഞ്ഞ ദിവസം ക്രൂരമായി കൊന്നപ്പോള്‍,'ഇരന്നു വാങ്ങിയതാണ് ഈ മരണം' എന്ന് ആക്രോശിച്ചു അദ്ദേഹം.
ഇന്നലെ കോട്ടയത്തു കൊല നടത്തിയ ഗുണ്ടാസംഘത്തലവന്‍ സ്റ്റേഷനില്‍ പോയി പറഞ്ഞത് ,'ഞാന്‍ ഒരുത്തനെ കൊന്നുവെന്നാണ്'.
മട്ടന്നൂരില്‍ സുധാകരനില്‍ നിന്നും കേട്ട അതേ ശബ്ദം.
ധീരജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം തുടര്‍ന്നുവരുന്ന സമീപനവും ഗുണ്ടാ സംഘങ്ങളുടെ സ്വരവും രീതിയും  തമ്മില്‍ ഒരു വ്യത്യാസവുമില്ല.ശ്രീ സുധാകരന്റെയും ചില ഗുണ്ടാ തലവന്മാരുടേയും സ്വരവും രീതിയും പോലും സാമ്യമുള്ളതാണ്.
ഏതായാലും കൊലപാതകത്തെ അപലപിക്കാനും അമ്മയുടെ കണ്ണുനീര്‍ കാണാനും കോണ്‍ഗ്രസ്സ്,യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കാഴ്ച്ച തിരിച്ചു 
കിട്ടിയ സ്ഥിതിയ്ക്ക് ധീരജിന്റെ അമ്മയെ കൂടി 
ഒന്ന് ഓര്‍ത്തേയ്ക്ക്.
ക്രമസമാധാനം,
പൗരന്റെ ജീവന്‍,സമാധാനം എന്നെല്ലാം വീണ്ടും കോണ്‍ഗ്രസ്സ് സ്‌നേഹിതര്‍ പറഞ്ഞു തുടങ്ങിയതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക