ബിഷപ്പ് ഫ്രാങ്കോ: വത്തിക്കാന്റെ നിലപാടെന്ത്‌? (ബി ജോൺ കുന്തറ)

Published on 17 January, 2022
ബിഷപ്പ് ഫ്രാങ്കോ: വത്തിക്കാന്റെ നിലപാടെന്ത്‌? (ബി ജോൺ കുന്തറ)

ഫ്രാങ്കോയെ, കന്യാസ്ത്രി നൽകിയ മാനഭംഗ കേസിൽ കോടതി വെറുതെ വിട്ടു എന്നാൽ ആ വിധിന്യായം പരിശോധിച്ചാൽ കാണുവാൻ പറ്റും . ഫ്രാങ്കോ ഈ സ്ത്രീയുമായി അവിഹിത ലൈങ്ങിക ബന്ധത്തിൽ ഏർപ്പെട്ടോ എന്നതല്ലായിരുന്നു കോടതി പരിഗണയിൽ എടുത്തത്, എന്നാൽ ആ ബന്ധം ഒരു ബലാൽക്കാരമായിരുന്നോ എന്നായിരുന്നു.

ഇവിടെ കോടതി കാണുന്നത് ബലാൽക്കാരം നടന്നിട്ടില്ല പിന്നേയോ  ലൈംഗിക വേഴ്ച പരസ്പരം സമ്മതത്തോടെ ആയിരുന്നു അതിനാൽ അതൊരു ശിഷാർഹമായ പ്രവർത്തിയല്ല .ഇതിൽ കോടതിയിൽ കന്യാസ്‌ത്രീക്കു നീതി ലഭിച്ചോ എന്നതല്ല ഇവിടെ ഇപ്പോൾ ചർച്ചാ വിഷയം അതിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ട് മുകളിൽ ഇനിയും കോടതികൾ ഉണ്ടല്ലോ.

വിധി പുറത്തു വന്നതോടെ ബിഷപ്പ് ഫ്രാങ്കോ ദൈവത്തെ സ്തുതിച്ച ശേഷം മറ്റു വൈദികരുടെ അകമ്പടിയോടെ ഒരു പള്ളിയിലെത്തി കോട്ടും ഘോഷവുമായി വിശുദ്ധ കുർബാന അർപ്പിക്കുക ആയിരുന്നു.

ഇവിടാണ് കത്തോലിക്കാ സഭാ മേലധ്യക്ഷർ ഉത്തരം നൽകേണ്ടത്. ഒരു കത്തോലിക്ക ബിഷപ്പിനെ പോപ്പ് നിയമിക്കുന്നു എന്നാണ് എൻറ്റെ അറിവ്. കാനൻ നിയമങ്ങളാണ് കത്തോലിക്കാ സഭയുടെ ഭരണഘടന വഴികാട്ടി. വകുപ്പ് 277 അനുശാസിക്കുന്നു ഒരു പുരോഹിതൻ ബ്രമ്മചര്യം പാലിക്കണം.

ബ്രഹ്മചര്യം  എന്നതിനെ പലേ രീതികളിലും വ്യാഗ്യാനിക്കാം വിവാഹം ചെയ്തുകൂടാ എന്നാൽ അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ നിയമം വ്യൈക്തമല്ല. അതാണോ ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തിൽ ഇവിടെ സംഭവിക്കുന്നത്?

കോടതി വെറുതെവിട്ട സാഹചര്യത്തിൽ കത്തോലിക്കാ സഭയും ഇയാളുടെ മേൽ മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്നതാണോ സഭയുടെ നിലപാട്?
ലോകമെമ്പാടുമുള്ള കത്തോലിക്കാസഭാ വിശ്വാസികൾ കഴിഞ്ഞ ദിനങ്ങളിൽ കേരളത്തിൽ നടന്ന സംഭവങ്ങൾ വീക്ഷിക്കുന്നില്ല എന്നു കരുതരുത്. മാധ്യമങ്ങളിൽ പലരും ഈ വിഷയം ചർച്ച നടത്തുന്നതു കണ്ടു അതിൽ കത്തോലിക്കാസഭ ഭരണാധികാരികളെ തുണച്ചു സംസാരിച്ചവർ ബിഷപ്പ് ഫ്രാങ്കോ തെറ്റൊന്നും ചെയ്തിട്ടില്ല എന്നൊരു സന്ദേശമാണ് നൽകിയിരിക്കുന്നത് പലരും കന്യാസ്ത്രിയെ കുറ്റപ്പെടുത്തിയും സംസാരിക്കുന്നത് കേട്ടു .

അമേരിക്കയിൽ ഞാൻ സംസാരിച്ച പള്ളയിൽ പോകുന്ന കത്തോലിക്കർ എല്ലാവരുംതന്നെ നടന്ന കോടതി വിധിയിൽ സന്തുഷ്‌ടരല്ല. ഇവരുടെ അഭിപ്രായത്തിൽ ഫ്രാങ്കോ തീർച്ചയായും തെറ്റു ചെയ്തു എന്നാൽ പണത്തിൻറ്റെയും മറ്റു സ്വാധീനങ്ങളിൽ കൂടിയും രക്ഷപ്പെട്ടു.

ഒന്നുകിൽകത്തോലിക്കാസഭ നിയമങ്ങൾമാറ്റിഎഴുതണംഅഥവാസെലിബസി(ബ്രഹ്മചര്യം) അവിവാഹിതാവസ്ഥ എന്നു മാത്രം ഒരു പുരോഹിതന് മറ്റു ലൈംഗിക വേഴ്ച കളിൽ ഏർപ്പെടുന്നതിൽ തടസ്സമില്ല.
ബിഷപ്പ് ഫ്രാങ്കോയും അയാളെ തുണച്ചു കയ്യും മുത്തി നടക്കുന്ന മറ്റു പുരോഹിതരും അല്മയരും ഇവിടെ കേരള കത്തോലിക്കാ സഭയിൽ മറ്റൊരു മാറ്റം കൂടി വരുത്തിയിരിക്കുന്നു എന്നു കരുതേണ്ടി വരും.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക