ജനാഭിമുഖ കുര്‍ബാനയ്ക്കായി നിരാഹാരം അനുഷ്ഠിക്കുന്നവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു

Published on 17 January, 2022
 ജനാഭിമുഖ കുര്‍ബാനയ്ക്കായി നിരാഹാരം അനുഷ്ഠിക്കുന്നവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു

കൊച്ചി: ജനാഭിമുഖ കുര്‍ബാനയ്ക്കായി  ലിസി ആശുപത്രിയില്‍ മരണം വരെ നിരാഹാര സത്യഗ്രഹം നടത്തുന്ന ഫാ. ബാബു കളത്തിലിനെയും അത്മായ മുന്നേറ്റം പ്രതിനിധി പ്രകാശ് പി. ജോണിനെയും എന്‍. ഓ തോമസ് കീച്ചേരിയേയും ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സന്ദര്‍ശിച്ചു. 

എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് നിരാഹാരം നടത്തുന്ന ഫാ. ടോം മുള്ളംചിറയെ ഛാന്ദാ രൂപതാദ്ധ്യക്ഷന്‍ മാര്‍ എഫ്രേം നരികുളവും സന്ദര്‍ശിച്ചു. ഇതിനിടെ ഇന്ന് രാവിലെ എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കാണുകയും അതിരൂപതയിലെ സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തു. 

അതിനുശേഷമാണ് ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ സ്ഥിരം സിനഡ് അംഗങ്ങള്‍ ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ കണ്ട് അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതി വിലിയിരുത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിനിടെ അതിരൂപതയിലെ ഫൊറോന വികാരിമാര്‍ ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ കണ്ട് യാതൊരു കാരണവശാലും ഇന്നത്തെ സാഹചര്യത്തില്‍ കുര്‍ബാനയര്‍പ്പണ രീതിയെ സംബന്ധിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കരുതെന്നും രണ്ടു വൈദികരും രണ്ടു അല്മായരും മരണം വരെ നിരാഹാരം നടത്തുന്ന വേളയില്‍ ഏറ്റവും പ്രസക്തമായത് ലിറ്റര്‍ജിയല്ല ജീവനാണെന്ന കാര്യം ഓര്‍മപ്പെടുത്തിയത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക