മമ്മൂട്ടിയുടെ 'പുഴു'വും ഒടിടി റിലീസിന്

Published on 17 January, 2022
 മമ്മൂട്ടിയുടെ 'പുഴു'വും ഒടിടി റിലീസിന്

മെഗാസ്റ്റാര്‍ മമ്മുട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'പുഴു'. നവാഗതയായ റത്തീന ശര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പുഴു' ഡയറക്‌ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രദര്‍ശനത്തിനെത്തുക. ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മെഗാസ്റ്റാര്‍ ചിത്രം തീയേറ്ററിലെത്താതെ ഒടിടി റിലീസിന് ഒരുങ്ങുമ്ബോള്‍ നിരാശയിലാണ് ആരാധകര്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക