Image

ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല; കെ.സുധാകരന്‍

Published on 17 January, 2022
ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല; കെ.സുധാകരന്‍

 


കണ്ണുര്‍: കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. 
 കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്. കൊടി സുനിയെയും കിര്‍മാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ  പുറത്തിറക്കി വിട്ടിരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ  കൊലപാതകിയെയും ജയിലില്‍ നിന്ന് വിട്ടയച്ചത്. സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണരൂപം:

 


ഇതെത്രാമത്തെ പ്രാവശ്യമാണ് കേരളത്തില്‍ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത്!
19 വയസ്സുള്ള കൗമാരക്കാരനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടിടുന്ന ഗുണ്ടകളുള്ള നാടായി കേരളത്തെ പിണറായി വിജയന്റെ ഭരണം 'വളര്‍ത്തി 'യിരിക്കുന്നു.  ഷാന്‍ എന്ന ആ ചെറുപ്പക്കാരനെ ഗുണ്ടകള്‍ കൂട്ടിക്കൊണ്ടു പോയ കാര്യം അമ്മ പരാതിപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ല.
 'ഞാനും ഒരമ്മയല്ലേ? സര്‍ക്കാര്‍ ഇങ്ങനെ ഉള്ളവന്‍മാരെ എന്തിനാ പുറത്തു വിടുന്നത്? ' കൊല്ലപ്പെട്ട ഷാനിന്റെ അമ്മയുടെ ചോദ്യം പിണറായി വിജയനെന്ന കഴിവുകെട്ട ഭരണാധികാരിയോട് മാത്രമല്ല, ഈ നെറികെട്ട ഭരണത്തിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ മനസ്സാക്ഷിയോടു കൂടിയാണ്.
 കൊലക്കേസ് പ്രതിയായിരുന്ന മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെയല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യവും ജനങ്ങളില്‍ നിന്നുയരുന്നുണ്ട്. കൊടി സുനിയെയും കിര്‍മാണി മനോജിനെയും പോലെയുള്ള കൊടും കുറ്റവാളികളെ  പുറത്തിറക്കി വിട്ടിരിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് ഈ  കൊലപാതകിയെയും ജയിലില്‍ നിന്ന് വിട്ടയച്ചത്. 
 സാധാരണക്കാരന് നീതി അപ്രാപ്യമാകുന്നു, സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും,  സിപിഎമ്മിന്റെ ഒത്താശയും തെരുവിലിറങ്ങി നാട്ടുകാരെ വിറപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് ഇന്ധനമാകുന്നു.  അരാജകത്വം വിളയാടുന്ന കേരളത്തില്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

 

Join WhatsApp News
kottayamwalla 2022-01-18 00:34:18
ഇതെന്തു കോട്ടയം? ഇതില്പരം എന്ത് നാണക്കേട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക