Image

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണായി നടിച്ച്  തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

Published on 18 January, 2022
പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണായി നടിച്ച്  തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

മാവേലിക്കര : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍  തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയം സന്ധ്യ (27) അറസ്റ്റില്‍. 

പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതെന്ന്  പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണു പ്രതിയെ പോക്‌സോ നിയമ പ്രകാരം തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ സന്ധ്യ 2016ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ 2 പോക്‌സോ കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.  2016 ല്‍ കാട്ടാക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ആറു മാസം ശിക്ഷിക്കപ്പെട്ട സന്ധ്യ ജയിലില്‍ കഴിയുന്നതിനിടയില്‍ പരിചയപ്പെട്ട, ലഹരിമരുന്ന്  കേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീക്കൊപ്പം മൂന്നു വര്‍ഷം താമസിച്ചിരുന്നു. 

2019 ല്‍ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ സന്ധ്യയുടെ പേരില്‍ അടിപിടിക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി സന്ധ്യയ്ക്കു ബന്ധമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ  സ്വകാര്യ വിഷമങ്ങള്‍ പറയാന്‍ പ്രേരിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക