ഹെഡ് മാസ്റ്റര്‍

അജയ് തുണ്ടത്തില്‍ (പി.ആര്‍.ഒ) Published on 18 January, 2022
ഹെഡ് മാസ്റ്റര്‍

ചാനല്‍ ഫൈവ് ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച്, രാജീവ് നാഥ് സംവിധാനം ചെയ്യുന്ന 'ഹെഡ് മാസ്റ്റര്‍' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന് തുടക്കം കുറിച്ച് ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍ നിര്‍വ്വഹിച്ചതും പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ആയിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ കാരൂറിന്റെ ഏറെ പ്രസിദ്ധമായ 'പൊതിച്ചോറ്' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാര മാണ് ഹെഡ് മാസ്റ്റര്‍. അദ്ധ്യാപകരുടെ 
പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങള്‍, സ്വന്തം അനുഭവത്തിന്റെ ഉപ്പ് കൂടി ചേര്‍ത്ത് കാരൂര്‍ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.

ബാബു ആന്റണി

തമ്പി ആന്റണി, ബാബു ആന്റണി, ദേവി (നടി ജലജയുടെ മകള്‍), സഞ്ജു ശിവറാം, ജഗദീഷ്, മധുപാല്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, കഴക്കൂട്ടം പ്രേംകുമാര്‍, ആകാശ് രാജ്  (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകന്‍), കാലടി ജയന്‍, പുജപ്പുര രാധാകൃഷ്ണന്‍, മഞ്ജു പിള്ള, സേതുലക്ഷ്മി, മിനി, ജയന്തി എന്നിവര്‍ അഭിനയിക്കുന്നു.

ബാബു ആന്റണി, ദേവി( നടി ജലജയുടെ മകള്‍), തമ്പി ആന്റണി.

ബാനര്‍  ചാനല്‍ ഫൈവ്, സംവിധാനം  രാജീവ് നാഥ്, നിര്‍മ്മാണം  ശ്രീലാല്‍ ദേവരാജ്,  തിരക്കഥ  രാജീവ് നാഥ്, കെ ബി വേണു, ഛായാഗ്രഹണം പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ് ബീനാപോള്‍, ഗാനരചന  പ്രഭാവര്‍മ്മ, സംഗീതം  കാവാലം ശ്രീകുമാര്‍, ആലാപനം പി ജയചന്ദ്രന്‍, നിത്യ മാമ്മന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  ഷിബു ഗംഗാധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  രാജീവ് കുടപ്പനക്കുന്ന്, കല ആര്‍ കെ, കോസ്റ്റ്യും തമ്പി ആര്യനാട്, ചമയം 
ബിനു കരുമം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്  രാജന്‍ മണക്കാട്, സ്റ്റില്‍സ്  വി വി എസ് ബാബു, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

അജയ് തുണ്ടത്തില്‍
(പി.ആര്‍.ഒ)

ഹെഡ് മാസ്റ്റര്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക