യുപിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ തൗക്കീര്‍ റാസാ ഖാന് കോണ്‍ഗ്രസ് പിന്തുണ

ജോബിന്‍സ് Published on 18 January, 2022
യുപിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ തൗക്കീര്‍ റാസാ ഖാന് കോണ്‍ഗ്രസ് പിന്തുണ

ഉത്തര്‍ പ്രദേശില്‍ വിദ്വേഷ പ്രസംഗം നടത്തിയ നേതാവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തൗക്കീര്‍ റാസ ഖാന് തെരഞ്ഞെടുപ്പില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലവാണ് മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസിന് മാത്രമേ മുസ്ലീങ്ങളുടെ വികസനം ഉറപ്പാക്കാന്‍ സാധിക്കൂവെന്ന് തൗക്കീര്‍ റാസ ഖാനും പറഞ്ഞു. 

കഴിഞ്ഞ ദിവസം റായ്ബറലിയില്‍ നടന്ന യോഗത്തിലായിരുന്നു റാസാ ഖാന്റെ വംശീയ ഹത്യ ആഹ്വാനം ചെയ്തുകൊണ്ടുള്ള വിദ്വേഷ പ്രസംഗം. പ്രസംഗത്തെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ നിശിത വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത് 

മൗലാനാ റാസ തൗക്കീര്‍ ഖാന്റെ വാക്കുകള്‍

'എന്റെ ചെറുപ്പക്കാരുടെ കണ്ണുകളില്‍ എനിക്ക് ദേഷ്യം കാണാനാകും. ഒരു ദിവസം ഈ കോപം പുറത്തേക്കൊഴുകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്ക് ഇവരുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്ന ദിവസത്തെ ഞാന്‍ ഭയപ്പെടുന്നു. അന്ന് എന്ത് സംഭവിക്കുമെന്നോര്‍ത്ത് എനിക്ക് ഭയമുണ്ട്. നിങ്ങള്‍ക്ക് പ്രായമായെന്ന് എന്റെ ചെറുപ്പക്കാര്‍ എന്നോട് പറയുന്നുണ്ട്. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ നിങ്ങളേക്കാള്‍ മുമ്പേ ആദ്യം മരിക്കുക ഞാനായിരിക്കുമെന്ന് ഞാനവരോട് പറയുന്നു. ഞാനെന്റെ ഹിന്ദു സഹോദരങ്ങളോട് പറയുകയാണ്. എന്റെ ചെറുപ്പക്കാര്‍ ഒരുദിവസം നിയമം കൈയിലെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒളിക്കാന്‍ ഒരിടം ലഭിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു-െ ഇങ്ങനെയായിരുന്നു മൗലാന തൗക്കീര്‍ റാസ ഖാന്റെ വിവാദ പ്രസംഗം'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക