പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

ജോബിന്‍സ് Published on 18 January, 2022
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

പഞ്ചാബില്‍ ഭഗവന്ത് മന്നിനെ  ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഫോണിലൂടെയും വാട്ട്സ്ആപ്പിലൂടെയും 93 ശതമാനത്തിലധികം വോട്ടുകളും ഭഗവന്ത് മന്നിന് ലഭിച്ചതായി എഎപി നേതാവ് കെജ്രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഞ്ചാബില്‍ എഎപി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വ ഫലങ്ങള്‍. ഇതിന് പിന്നാലെ ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ അഭ്യൂഹങ്ങളും ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ ആം ആദ്മി അവസരം നല്‍കിയത്. 

ഇതിനായി ഒരു ഫോണ്‍ നമ്പര്‍ നല്‍കുകയും ജനങ്ങളോട് അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മൂന്ന് ശതമാനം വോട്ടുകള്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ പേരിലാണ്. കെജ്രിവാളിന് അനുകൂലമായ ഏതാനും വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു.

ആം ആദ്മി വിജയം ഉറപ്പാക്കിയെന്നും മന്‍ തന്നെയാകും മുഖ്യമന്ത്രിയെന്നും കെജ്രിവാള്‍ പറഞ്ഞു.ഫെബ്രുവരി 20 നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. പഞ്ചാബിലെ സംഗ്രൂരില്‍ നിന്ന് മന്‍ രണ്ട് തവണ ലോക്‌സഭ എം പി ആയിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക