സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

ജോബിന്‍സ് Published on 18 January, 2022
സതീശന്റെ മോന്‍' വരുന്നു, ആദ്യഗാനം പുറത്ത്

നവാഗതനായ രാഹുല്‍ ഗോപാല്‍ സംവിധാനം ചെയ്യുന്ന 'സതീശന്റെ മോന്‍' എന്ന സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ''നിലാ...നിലാ...മഴേ'' എന്ന ഗാനം സച്ചിന്‍ ഓസ്റ്റിന്‍ ആണ് ആലപിച്ചിരിക്കുന്നത്.

അഡ്വ. അശ്വിന്‍ കണ്ണന്റെ വരികള്‍ക്ക് നിസ്സാം ബഷീര്‍ ആണ് സംഗീതം ഒരുക്കിയത്. ഫ്യൂചര്‍ ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കിഷോര്‍ ദേവ് കുത്തന്നൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ് ആണ് ഗാനം പുറത്തിറക്കിയത്.

ഗാനത്തിന്റെ വീഡിയോ പതിപ്പ് ജനവരി 25ന് റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യും. സിനിമയില്‍ പുതുമുഖ താരങ്ങളും മലയാളത്തിലെ പ്രമുഖ താരങ്ങളുമാണ് വേഷമിടുന്നത്.

സുഖില്‍ ഉണ്ണികൃഷ്ണന്‍, ദ്രൗപിക, അരുണ്‍ തേക്കിന്‍ക്കാട്, ശ്രീലക്ഷ്മി ഹരിദാസ്, സനൂബര്‍, കിരണ്‍ സരിഗ, ധനീഷ്, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്, ബി.വി അരുണ്‍കുമാര്‍, സുനിത സുനില്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക