വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ കുടുംബം  

ആശ എസ്. പണിക്കര്‍ Published on 18 January, 2022
വിവാഹ മോചനത്തിന് പിന്നാലെ പിന്തുണയുമായി ഐശ്വര്യയുടെ കുടുംബം  

ധനുഷ് ഐശ്വര്യ വിവാഹ മോചന വാര്‍ത്ത വന്നതിനു പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. അച്ഛന്‍ രജനീകാന്തിന്റെയും തന്റെ സഹോദരി ഐശ്വര്യയുടെയും പഴയ  കാല ചിത്രമാണ് സൗന്ദര്യ ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്. 
തന്റെ മക്കളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന രജനീകാന്തിനെ ചിത്രത്തില്‍ കാണാം. ചിത്രത്തിന് പ്രത്യേക അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനമേറിയ സന്ദര്‍ഭത്തില്‍ ഐശ്വര്യയ്ക്ക് പിന്തുണ നല്‍കുകയാണ് അച്ഛനും സൗന്ദര്യയും ഈ ചിത്രത്തിലൂടെ എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത.

         

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക