ഇന്ദ്രന്‍സും കൈലാഷും ഒരുമിക്കുന്ന പുതിയ ചിത്രം 'ഗില'

Published on 18 January, 2022
ഇന്ദ്രന്‍സും കൈലാഷും ഒരുമിക്കുന്ന പുതിയ ചിത്രം 'ഗില'

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. മനു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഗില.

സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തില്‍ ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ടെക്‌നോ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ കൈലാഷും പ്രധാന വേഷം ചെയ്യുന്നുണ്ട്.

നിന്നിന്‍ കാസിം, അനഘ , ശ്രിയ, നവാഗതരായ റിനാസ്, ഷിനോയ്, നിയ, ബീന, ഷിയ, സുഭാഷ് എന്നിവരാണ് മറ്റു താരങ്ങള്‍. കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ഗിലയുടെ ചില രംഗങ്ങള്‍ ദുബായിലും ചിത്രീകരിച്ചു.

സംവിധായകന്‍ മനു തന്നെയാണ് ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. ശ്രീകാന്താണ് ഛായാഗ്രഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. പശ്ചാത്തല സംഗീതം: ക്രിസ്പിന്‍ . പ്രൊജക്‌ട് ഡിസൈനര്‍: അശ്വിന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക