മഞ്‌ജു വാര്യര്‍ യു.എ.ഇയില്‍

Published on 18 January, 2022
മഞ്‌ജു വാര്യര്‍ യു.എ.ഇയില്‍

 

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ യു.എ.ഇയില്‍.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ആയിഷ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് മഞ്ജു വാര്യര്‍ യു.എ.ഇയില്‍ എത്തിയത്. ആയിഷയില്‍ മഞ്ജു വാര്യരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുവര്‍ഷത്തില്‍ മഞ്ജു വാര്യര്‍ ആദ്യം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ആയിഷയ്ക്ക്. നാല്പതു ദിവസത്തെ ചിത്രീകരണമാണ് പ്ളാന്‍ ചെയ്യുന്നത്.

പൂര്‍ണമായി ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ആദ്യ മഞ്ജു വാര്യര്‍ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. യു.എ.ഇയിലെ രാജകൊട്ടാരത്തിലും ചിത്രീകരണമുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ക്കായുള്ള വര്‍ക്ക്‌ഷോപ്പ് യു.എ.ഇയില്‍ ആരംഭിച്ചു.

മഞ്ജു വാര്യരുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ളീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംവിധായകന്‍ സഖറിയയാണ് ആയിഷ നിര്‍മിക്കുന്നത്.ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. എം.

ജയചന്ദ്രനാണ് സംഗീതസംവിധാനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക