Image

യു പിയില്‍ പുതിയ നീക്കം: കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്

Published on 18 January, 2022
യു പിയില്‍ പുതിയ നീക്കം: കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്

ദില്ലി: അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് ഞങ്ങളുടെ പാര്‍ട്ടി തയ്യാറാണ്.

ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടികയും ചന്ദ്രശേഖര്‍ ആസാദ് പുറത്ത് വിട്ടിട്ടുണ്ട്. ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാവാതിരുന്ന എസ്പി നേതാവ് അഖിലേഷ് യാദവിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ആസാദ് സമാജ് പാര്‍ട്ടി യുപിയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദലായിരിക്കും. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. തനിക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും വലിയ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എം എല്‍ എയും മന്ത്രിയും ആകാനുള്ള ഓഫറുകള്‍ ഞാന്‍ നിരസിച്ചു. തന്റെ പ്രവര്‍ത്തനം യുപിയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ഞാന്‍ ഒരിക്കലും വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച്‌ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി. ഹത്രാസ്, പ്രയാഗ്രാജ്, ഉന്നാവോ തുടങ്ങിയ സംഭവങ്ങളില്‍ പ്രതിഷേധിച്ചതിനെ തുര്‍ന്ന് എനിക്ക് ജയിലില്‍ പോവേണ്ടി വന്നു."-അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക