Image

ബിജെപിയെ പുറത്താക്കാന്‍ സ്വാതന്ത്ര്യസമരത്തേക്കാള്‍ വലിയ 'ആസാദി' ഉണ്ടാകണം: മെഹബൂബ മുഫ്തി

Published on 18 January, 2022
ബിജെപിയെ പുറത്താക്കാന്‍ സ്വാതന്ത്ര്യസമരത്തേക്കാള്‍ വലിയ 'ആസാദി' ഉണ്ടാകണം: മെഹബൂബ മുഫ്തി

ശ്രീനഗര്‍ : ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനെക്കാള്‍ വലിയ ആസാദി രാജ്യത്തുണ്ടായാല്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കാനാകൂവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി.

ജമ്മു കശ്മീര്‍ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യയിലേക്കല്ലെന്നും ഈ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാഷ്‌ട്രമാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

'എഴുപത്തിയഞ്ച് വര്‍ഷം മുമ്ബ് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ അവസരം ലഭിച്ചു. ബിജെപിയെ തുരത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. യുപിയില്‍ ബിജെപിയെ ഒഴിവാക്കുന്നത് 1947 നെക്കാള്‍ വലിയ 'ആസാദി' ആയിരിക്കും. ചരിത്രം വായിക്കണം. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വന്തം വിധി എഴുതണം.' മെഹബൂബ മുഫ്തി പറഞ്ഞു.

'ജമ്മു കശ്മീര്‍ മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കാണ് യോജിച്ചത്, നാഥുറാം ഗോഡ്‌സെയുടെ ഇന്ത്യയിലേക്കല്ല. ഈ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാഷ്‌ട്രമാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ഗോഡ്‌സെയോട് പ്രാര്‍ത്ഥിക്കുന്നു, എന്നാല്‍ ഗാന്ധി ഏറ്റവും വലിയ ഹിന്ദുവായിരുന്നു, സസ്യാഹാരിയും മതേതര നേതാവുമായിരുന്നു, അദ്ദേഹം ആരോടും, മാംസാഹാരികളോട് പോലും വിദ്വേഷം പുലര്‍ത്തിയിരുന്നില്ല.' മെഹബൂബ മുഫ്തി പറഞ്ഞു.

Join WhatsApp News
എന്തു തോന്നുന്നു? 2022-01-19 10:30:31
തമിഴുനാട് മുഖ്യമന്ത്രി സ്റ്റാലിനിലേക്ക് പ്രതീക്ഷയോടെയാണ് കേരളത്തിലെ പുരോഗമന ചിന്താഗതിക്കാർ നോക്കിക്കൊണ്ടിരുന്നത്. സമൂഹത്തിൽ സൈന്റിഫിക് ടെമ്പറിന്റെ സ്വാധീനം വളർന്നു വരാൻപോന്ന ചില ശരിയായ നവോത്ഥാന ഭരണപരിഷ്കാരങ്ങൾ സ്റ്റാലിൻ നടത്തിയിരുന്നു. തന്തൈ പെരിയോരുടെ ആശയങ്ങളുടെ പിന്തുടർച്ചക്ക് അനിവാര്യമായിരുന്നു ആ ഉചിതമായ പരിഷ്കാരങ്ങൾ . എന്നാൽ അത് ഇപ്പോൾ എവിടെ ചെന്നുനിൽക്കുന്നു? സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗാവതി കഴിഞ്ഞ ദിവസങ്ങളിലാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തിയത്. ചുറ്റുവിളക്ക് വഴിപാടും കഴിച്ചു. കൊല്ലത്ത് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ അഭീഷ്ടകാര്യസിദ്ധിക്കായി നടത്തുന്ന ആനയെഴുന്നള്ളിപ്പ് വഴിപാടിന് ഇപ്പോൾ വഴിപാടുപണമടച്ച് സ്റ്റാലിൻ രസീതു വാങ്ങിയിരിക്കുന്നു. എന്തു തോന്നുന്നു?- Chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക