Image

ഐ എന്‍ എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്ന് നാവികര്‍ മരിച്ചു

Published on 18 January, 2022
ഐ എന്‍ എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്ന് നാവികര്‍ മരിച്ചു
മുംബൈ: നാവികസേനാ നിലയത്തിലെ കപ്പല്‍ നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലാണ് സ്‌ഫോടനമുണ്ടായത്.
 
സ്‌ഫോടനത്തില്‍ മൂന്ന് നാവികര്‍ക്ക് വീരമൃത്യു. 11 പേര്‍ക്ക് പരിക്കേറ്റു. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനം സ്ഥിരീകരിച്ച്‌ പ്രതിരോധ മന്ത്രാലയം വാര്‍ത്തക്കുറിപ്പിറക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. കപ്പലിലെ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും ഉടന്‍തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
 
ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക